കണ്ണൂർ ഐപിസി രഹബോത്ത് സഭയുടെ ദശാബ്ദി സമ്മേളനം

KE NEWS DESK

കണ്ണൂർ : ഐപിസി രഹബോത്ത് കണൂർ സഭയുടെ ദശാബ്ദി സമ്മേളനം കണ്ണൂർ ട്രാൻസ്പോർട്ട് സ്റ്റാൻഡിനു എതിർവശത്തുള്ള ചേമ്പർ ഹാളിൽ വച്ച് സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4:30 വരെ നടക്കും. ഈ സമ്മേളനത്തിൽ ദൈവ വചനത്തിൽ നിന്ന് പാസ്റ്റർ എം ജെ ഡൊമിനിക് ( ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ ) പാസ്റ്റർ അരുൾ ആനന്ദം ( മാർത്താണ്ഡം) സുവി: നെൽസൺ പീറ്റർ ( ലണ്ടൻ) തുടങ്ങിയവർ ശുശ്രൂഷിക്കുകയും ജീവവാഴ്‌വ് മ്യൂസിക് ടീം കണ്ണൂർ വർഷിപ്പ് നേതൃത്വം നൽകുകയും ചെയ്യും. പ്രസ്തുത സമ്മേളനത്തിന് ഐപിസി രഹബോത്ത് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9895766593

 

-ADVERTISEMENT-

-ADVERTISEMENT-

You might also like