മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ വീണ്ടും പാസ്സാക്കി കർണാടക സർക്കാർ

ബെംഗളുരു: നിർബന്ധിത മതപരിവർത്തന നിരോധന ബിൽ കർണാടകയിൽ
നിയമത്തിലേക്ക്. ഗവർണറുടെ
അനുമതി തേടിയ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ ഇതു നിയമമാകും. നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമമാണിത്.
കഴിഞ്ഞ ഡിസംബറിൽ ബിൽ നിയമസഭ പാസാക്കിയെങ്കിലും
ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തുടർന്ന് മേയിൽ ഓർഡിനൻസായി പുറത്തിറക്കി. കൗൺസിലിൽ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചതിനെത്തുടർന്ന് ഈ മാസം
15ന് കൗൺസിലും പാസാക്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like