എലിസബത്ത് രാജ്ഞിയ്ക്ക് വിട നല്‍കി ബ്രിട്ടണ്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയ്ക്ക് വിട നല്‍കി ബ്രിട്ടണ്‍. പത്ത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടണ്‍ വിടനല്‍കിയത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ രാജ്ഞി അന്ത്യവിശ്രമം കൊള്ളും. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അടക്കം ആയിരത്തോളം ലോകനേതാക്കളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ലണ്ടനിലെത്തിയത്.

ഇതേ ചാപ്പലിലാണ് രാജ്ഞിയുടെ മാതാപിതാക്കളും സഹോദരിയും അന്ത്യവിശ്രമം കൊള്ളുന്നത്. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറില്‍ വിലാപഗാനം ആലപിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. ആദ്യഘട്ട സംസ്‌കാര ചടങ്ങുകള്‍ക്കായി വിലാപയാത്ര വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ പ്രവേശിച്ചപ്പോള്‍ എലിസബത്ത് ടവറിലെ ബിഗ് ബെല്‍ രാഞ്ജിയുടെ ജീവിതത്തിന്റെ ഓരോ വര്‍ഷവും അടയാളപ്പെടുത്താന്‍ ഓരോ മിനുട്ടിലും 96 തവണ മുഴങ്ങി. ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നിന്ന് വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്ക് മൃതദേഹം കൊണ്ടുപോയി. റോഡിന്റെ ഇരുവശത്തും രാജ്ഞിയെ അവസാന നോക്കു കാണാന്‍ ലക്ഷങ്ങളാണ് ഒത്തുകൂടിയത്. ശേഷം സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ രണ്ടാംഘട്ട സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. തൊട്ടടുത്ത കുടുംബാഗങ്ങള്‍ക്കുള്ള അന്തിമ ശൂശ്രൂശകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം അര്‍ധരാത്രി 12 മണിക്ക് കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ രാജ്ഞിയെ അടക്കംചെയ്തു.

ഈ അടുത്തകാലത്ത് ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ശവസംസ്‌കാര ചടങ്ങുകള്‍ക്കാണ് ലണ്ടന്‍ സാക്ഷ്യം വഹിച്ചത്. 1600 സൈനികരാണ് മൃതദേഹപേടകത്തിന് അകമ്ബടിയേന്തിയത്. സുരക്ഷക്കായി 10,000 പൊലീസുകാരുമുണ്ടായിരുന്നു. രാജകുടുംബാഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു. ചടങ്ങ് ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങി ആയിരത്തോറം ലോകനേതാക്കള്‍ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.