സന്നദ്ധ സേവനത്തിനായി OPA യുവജന സംഘം മുംബൈയിലേക്ക്‌

മസ്കറ്റ് : പൂർണ്ണസമയ സേവന ദൗത്യത്തിനായി ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ യുവജന വിഭാഗമായ യൂത്ത് ഫെലോഷിപ്പ് മിഷൻ സംഘം സെപ്റ്റംബർ 21 ന് മുംബൈയിലേക്ക് യാത്ര തിരിക്കും. സീൽ ആശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന സന്നദ്ധ സേവനം രണ്ട് രാത്രിയും പകലുമായാണ് നടക്കുന്നത്.

post watermark60x60

സെപ്റ്റംബർ 21 ബുധനാഴ്ച്ച പുലർച്ചെ 1. 30 ന് പുറപ്പെടുന്ന 20 അംഗ സംഘം ഇന്ത്യൻ സമയം രാവിലെ 5. 30 ഓടെ മുംബൈയിൽ എത്തിച്ചേരും. രോഗികളും അനാഥരുമായവരെ സംരക്ഷിക്കുന്ന സീൽ ആശ്രമത്തിൽ ഭക്ഷണശാലയിലും ആരോഗ്യ പരിപാലനത്തിലും ആത്മീയ ശുശ്രൂഷകളിലും ഈ സംഘം നേതൃത്വം നൽകും.

23 വർഷമായി ചേരികളിൽ അനാഥമായവരുടെ സംരക്ഷണം ഉറപ്പാക്കുന്ന പാസ്റ്റർ ഫിലിപ്പ് ചെയർമാനായ ചാരിറ്റബിൾ സൊസൈറ്റിയാണ് സീൽ ആശ്രമം. മാരകമായി മുറിവേറ്റവർ, ബുദ്ധി വൈകല്യം സംഭവിച്ചവർ, തെരുവുകളിൽ വലിച്ചെറിയപ്പെട്ടവർ, ആക്രമണവാസന വെളിപ്പെടുത്തുന്നവരടക്കം ആയിരക്കണക്കിന് ആളുകളുടെ സംരക്ഷകരാണ് പാസ്റ്റർ ഫിലിപ്പും കൂട്ടുപ്രവർത്തകരും. വഴിയോരങ്ങളിൽ കാണുന്നവരെ ആശ്രമത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകളും സംരക്ഷണവും നൽകുന്നു. നിലവിൽ മുന്നൂറോളം അന്തേവാസികളാണ് സീൽ ആശ്രമത്തിന്റെ സംരക്ഷണയിൽ കഴിയുന്നത്.

Download Our Android App | iOS App

ക്രൈസ്തവ ദൗത്യം മറന്നുപോകുന്ന പുതു തലമുറകൾക്ക് ദൈവീക നിയോഗത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ഈ പ്രവർത്തനം കരണമാകണമെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.

അഞ്ച്‌ പതിറ്റാണ്ടുകളായി സഭാ സംഘടനാ വ്യത്യാസമില്ലാതെ ശക്തമായി നിലനിക്കുന്ന പെന്തക്കോസ്ത് സഭയാണ് ഒ പി എ.
ക്രൈസ്തവ, പെന്തക്കോസ്ത് സഭകൾക്ക് പുത്തൻ പ്രതീക്ഷകളും, ലക്ഷ്യങ്ങളും ഉണ്ടാകുവാൻ കരണമാകണം എന്നതാണ് ഈ മിഷൻ ട്രിപ്പിന്റെ മുഖ്യ ലക്ഷ്യം.

-ADVERTISEMENT-

-ADVERTISEMENT-

You might also like