ചെറുകഥ: ക്രിസ്തു തന്ന താലന്ത്

ഷിനോയ് ജേക്കബ്‌

ഒരിക്കൽ ഒരു രാജ്യത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. ആ രാജാവ് തന്റെ പ്രജകൾക്ക് എന്നും നല്ലവനും വിശ്വസ്തനുമായിരുന്നു. തന്റെ പ്രജകൾക്ക് വേണ്ടി എന്നും പുതിയ കാര്യങ്ങൾ ചെയ്യുന്ന വ്യക്തി ആയിരുന്നു.

അങ്ങനെ ഇരിക്കെ ഒരിക്കൽ തന്റെ മനസ്സിൽ ഒരു ആശയം വന്നു. തന്റെ പ്രജകളെ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന്, അങ്ങനെ ആ രാജാവ് തന്റെ പ്രജകളിൽ നിന്ന് മൂന്ന് പേരെ താൻ തിരഞ്ഞെടുത്തു.എന്നിട്ട് മൂന്ന് പേർക്കും മൂന്ന് നിലങ്ങൾ പകുത്തു കൊടുത്തു, എന്നിട്ട് അവരോട് ഇങ്ങനെ പറഞ്ഞു ഈ നിലം ഇനി മുതൽ നിങ്ങളുടേതാണ് നിങ്ങൾ ഈ നിലത്ത് ഇഷ്ടം ഉള്ളത് ചെയ്യുക എന്ന് പറഞ്ഞ് അവർക്ക് കുറച്ച് പണവും കൊടുത്തു. ഇത് കേട്ട മൂന്നുപേരും സന്തോഷത്തോടെ അവർ അവരുടെ വീടുകളിലേക്ക് പോയി.
രാജാവ് ഇവർ താൻ കൊടുത്ത നിലത്തിൽ അവർ എന്ത് ചെയ്യുമെന്ന് അറിയാൻ ആകാംക്ഷയോടെ നോക്കിയിരുന്നു. മൂന്ന് പേരിൽ ഒരുവൻ രാജാവ് തനിക്കു തന്ന നിലം രാജാവ് എന്നേലും തിരിച്ചു ചോദിച്ചാലോ എന്ന് കരുതി തനിക്ക് കിട്ടിയ നിലത്തിന് ചുറ്റും ഉയരം ഉള്ള മതിൽ കെട്ടി അതിൽ മറ്റാരും കടക്കാത്തവണ്ണം സംരക്ഷിച്ചുവെച്ചു.
മറ്റൊരുവൻ തനിക്ക് കിട്ടിയ നിലത്ത് ഒരു വിശാലമായ ഭവനം പണിതു അവിടെ താനും തന്റെ കുടുംബവും പാർത്തു. മറ്റാരും കേറാത്തവണ്ണം അതിന് ചുറ്റും മതിലും കെട്ടി.
എന്നാൽ മൂന്നാമൻ തനിക്ക് കിട്ടിയ നിലത്ത് താൻ വിത്ത് വിതച്ചു, അതിന് വെള്ളം ഒഴിച്ചു, കുറച്ച് നാളുകൾക്ക് ശേഷം അത് മുപ്പതും അറുപതും നൂറും മേനി ആയി ഫലം കായ്ച്ചു, അതിൽ നിന്ന് ഒരു ഭാഗം ഫലം താൻ തന്റെ രാജ്യത്തെ പാവങ്ങൾക്കും, ക്ഷാമ കാലത്ത് തന്റെ രാജ്യത്തിന്റെ ആവശ്യത്തിനും വേണ്ടി സ്വരൂപിച്ചും വെച്ചു.
കുറച്ച് നാളുകൾക്ക് ശേഷം രാജാവ് ആ മൂന്നുപേരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു, എന്നിട്ട് ഞാൻ നിങ്ങൾക്ക് ദാനം ആയി തന്ന നിലത്ത് നിങ്ങൾ എന്ത് ചെയ്തു എന്ന് അന്വേഷിച്ചു.
ഒന്നാമൻ പറഞ്ഞു അങ്ങ് എനിക്ക് തന്ന നിലം അങ്ങ് എന്നേലും തിരിച്ചു ചോദിക്കും എന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് ഞാൻ ആ നിലത്തിന് ചുറ്റും മതിൽ കെട്ടി അതിന് ഉള്ളിൽ ആരും കടക്കാത്ത വണ്ണം ഇന്നും അതുപോലെ വെച്ചിട്ടുണ്ട്. ഇത് കേട്ട് ദേഷ്യപ്പെട്ട് രാജാവ്, മൂഢൻ ആയ ദാസനെ, ഞാൻ നിനക്ക് ദാനം ആയി തന്ന നിലം കൊണ്ട് ആർക്കും ഒരു നന്മയും ചെയ്യാഞ്ഞത് എന്ത് എന്ന് പറഞ്ഞത് ദേഷ്യപ്പെട്ട് ഇയാളെ പിടിച്ചു ഇരുട്ടറയിൽ ഇടാൻ കല്പ്പിച്ചു.
എന്നിട്ട് രാജാവ് രണ്ടാമനോട് ചോദിച്ചു ഞാൻ നിനക്ക് ദാനം ആയി തന്ന നിലം നീ എന്ത് ചെയ്തു, അപ്പോൾ രണ്ടാമൻ പറഞ്ഞു പ്രഭു അങ്ങ് എനിക്ക് തന്ന നിലത്ത് ഞാൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒരു ഭവനം പണിതു, അവിടെ ഇപ്പോൾ ഞാനും എന്റെ കുടുംബവും സന്തോഷത്തോടെ കഴിയുന്നു, ഇത് കേട്ട് ദേഷ്യപ്പെട്ട് രാജാവ് പറഞ്ഞു അല്പൻ ആയ ദാസനെ ഞാൻ നിനക്ക് ദാനം ആയി തന്ന നിലം നീ നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി മാത്രം ഒതുക്കി അതുകൊണ്ട് വേറെ ആർക്കും ഒരു നന്മയും ഉണ്ടായില്ല, ഇവനെ പിടിച്ചു കരാഗ്രഹത്തിൽ ഇടാൻ കല്പ്പിച്ചു.
എന്നിട്ട് രാജാവ് മൂന്നാമനോട് ചോദിച്ചു, ഞാൻ നിനക്ക് ദാനം ആയി തന്ന നിലത്ത് നീ എന്ത് ചെയ്തു എന്ന്, അപ്പോൾ മൂന്നാമൻ പറഞ്ഞു അങ്ങ് എനിക്ക് തന്ന നിലത്ത് ഞാൻ വിത്ത് വിതച്ചു, അതിന് വെള്ളം ഒഴിച്ചു, അത് വളർന്നു അത് ഫലം കായ്ച്ചു, അതിൽ നിന്ന് ഒരു ഭാഗം നമ്മുടെ രാജ്യത്തെ പാവങ്ങൾക്കും, ക്ഷാമ കാലത്തേക്ക് നമ്മുടെ രാജ്യത്തിനുവേണ്ടിയും സ്വരൂപിച്ചു വെച്ചു. ഇത് കേട്ട രാജാവ് സന്തോഷത്തോടെ ആ ദാസനെ അടുക്കൽ വിളിച്ചിട്ട് പറഞ്ഞു വിശ്വസ്ഥനും ശ്രേഷ്ഠനുമായ ദാസനെ നീ വിശ്വസ്ഥൻ, ഞാൻ നിനക്ക് തന്ന നിലം കൊണ്ട് നീ അനേകർക്ക് നന്മ ചെയ്‌തു നീ നല്ല ദാസൻ. രാജാവ് ആ വ്യക്തിക്ക് ഒരുപാട് നന്മകളും ഒരുപാട് സമ്മാനങ്ങളും കൊടുത്തു.
പ്രിയരേ നാം ഇവരിൽ ആരെപ്പോലെയാണ്, ദൈവം നമുക്ക് തന്ന താലന്ത് നാം എങ്ങനെയാണ് ഉപയോഗിക്കുന്നത്, നാം അത് ആരും അറിയാതെ മൂടിവെച്ചിരിക്കുകയാണോ, അതോ അത് നമ്മുടെ ഉള്ളിൽ തന്നെ ഒതുക്കി വെച്ചിരിക്കുകയാണോ.
ദൈവം നമുക്ക് തന്ന താലന്ത് ഒതുക്കി വെക്കാനോ മൂടിവെക്കാനോ ഉള്ളതല്ല, അതിൽ കൂടെ അവന്റെ നന്മ മഹത്വത്തിനത്രെ, അതിൽ കൂടെ അനേകരെ ക്രിസ്തുവിൽ കൊണ്ടുവരാൻ അത്രേ. ദൈവം തന്ന താലന്ത് എന്നും മൂടി വെക്കുകയാണേൽ ഒന്ന് ഓർത്തോ കണക്ക് ബോധിപ്പിക്കേണ്ട ഒരു ദിവസം വരും അന്ന് നമ്മളോട് ചോദിക്കും ഞാൻ നിനക്ക് തന്ന താലന്ത് നീ എന്ത് ചെയ്തു, നിന്റെ താലന്ത് കൊണ്ട് ആർക്ക് എന്ത് പ്രയോജനം ഉണ്ടായി, ദൈവം ചോദിക്കുമ്പോൾ നമ്മൾ എന്ത് മറുപടി പറയും.
ദൈവ വചനം പറയുന്നു (1 പത്രൊസ് 4:10) ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.

പ്രിയരേ നിങ്ങൾക്ക് പാട്ട് പാടാൻ ഉള്ള കഴിവ് ദൈവം തന്നിട്ടുണ്ടേൽ ദൈവ നാമത്തിനുവേണ്ടി പാടുക, പ്രസംഗിക്കാൻ ആണേൽ അതിൽ കൂടെ അവന്റെ നാമത്തെ മഹത്വപ്പെടുത്തണം, നിങ്ങൾക്ക് ചെറിയ താലന്ത് ആണേലും അത് അവന്റെ നാമത്തിനായി ഉപയോഗിക്കുക, പിതാവിന്റെ അടുത്ത് നിന്ന് നല്ലത് ദാസനെ എന്ന ഒരു പേർ വിളി കേൾക്കാം അതിനായി ഒരുങ്ങാം
ഈ കഥയാൽ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

(Bro. Shenoj Jacob)

-ADVERTISEMENT-

-ADVERTISEMENT-

You might also like