ഡോ. ജെയ്ഷ (27) അന്തരിച്ചു

post watermark60x60

പൂനെ (മഹാരാഷ്ട്ര): ടൗണിന് സമീപം പിംപ്രിയിൽ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ അഭി. മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തായുടെ സഹോദരിയുടെ മകളും മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) അന്തരിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം ക്ലിനിക്കിലേക്ക് സ്ക്കൂട്ടറിൽ പോകവേ നിയന്ത്രണം വിട്ട ഒരു ട്രക്ക്‌ തട്ടിയതാണ് അപകടം ഉണ്ടായത്. ട്രക്ക് നിർത്താതെ പോവുകയായിരുന്നു.
മംഗലാപുരം ചിറയിൽ ജോൺ തോമസിന്റെയും ഉഷ ജോണിന്റെയും മുത്തമകളാണ്.
ജെയ്ഷു ഏകസഹോദരനാണ്.
മൃതദേഹം പൂനെയിലുള്ള വീട്ടിൽ വെച്ച ശേഷം റോഡ്‌ മാർഗം മംഗലാപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
സംസ്കാരം ഇന്ന് 14 ബുധൻ ഉച്ചക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മംഗലാപുരം ജീപ്പു സെന്റ്‌ ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like