സി ഇ എം ലഹരി വിരുദ്ധ സന്ദേശറാലി നടന്നു

തിരുവല്ല: സി ഇ എം ജനറൽ കമ്മിറ്റിയുടെയും മനക്കച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മനയ്ക്കച്ചിറയുടെ പരിസര പ്രദേശങ്ങളിൽ ഇന്ന് പരസ്യയോഗങ്ങൾ നടന്നു. മീന്തലക്കര, കറ്റോട് ,മനക്കച്ചിറ, വള്ളംകുളം, തോട്ടഭാഗം എന്നിവിടങ്ങളിൽ ആണ് പരസ്യയോഗങ്ങൾ നടന്നത്. പാസ്റ്റർമാരായ, കുര്യൻ മാത്യു, ജോമോൻ ജോസഫ്, സാംസൺ പി തോമസ് , ടോണി തോമസ്, ജോസ് ജോർജ് , പി എ അനിയൻ, ജോമോൻ ജെ ,ഷാജൻ കുര്യൻ ,സിസ്റ്റർ ഷിബി മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ഹാബേൽ പി ജെ ഗാനങ്ങൾ ആലപിച്ചു. സി ഇ എം ചെങ്ങന്നൂർ സെന്ററുമായി സഹകരിച്ചാണ് യോഗങ്ങൾ നടത്തിയത്. ഏരിയ കോർഡിനേറ്ററായ പാസ്റ്റർ സുമേഷ് എസും സെൻ്റർ കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like