റ്റി.പി.എം ആൻഡമാന്‍സ് സെന്റർ കൺവൻഷൻ ഒക്ടോബർ 20 മുതൽ

ആൻഡമാന്‍സ്: ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാന്‍സ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 20 വ്യാഴാഴ്ച മുതൽ 23 ഞായറാഴ്ച വരെ ആൻഡമാൻസിലെ പോർട്ട് ബ്ലെയർ ഗോൾഗറിലെ റ്റി പി എം സെന്റർ സഭാഹാളിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും നടക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ആൻഡമാന്‍സ് സെന്ററിലെ 10 അധികം പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like