ഖത്തറിൽ മലയാളി കുഞ്ഞ് സ്കൂൾ ബസ്സിനുള്ളിൽ മരണമടഞ്ഞു

ചിങ്ങവനം: കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ – സൗമ്യ ദമ്പധികളുടെ മകൾ മിൻസ മറിയം ജേക്കബ് (4) ദോഹയിൽ സ്കൂൾ ബസ്സിനുള്ളിൽ മരണമടഞ്ഞു. ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് പോയ കുഞ്ഞ് ബസ്സിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്കുചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടൻ കെ.ജി വിദ്യാർഥിനിയാണ് മിൻസ. നാലാം പിറന്നാൾ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്പിൽ വീട്ടിൽ അഭിലാഷ് ചാക്കോ. മാതാവ് സൗമ്യ ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like