ക്രൈസ്തവ എഴുത്തുപുരയുടെ എഴുത്തുകളരിയ്ക്ക് തുടക്കമായി

വാർത്ത : ഫിന്നി ഫിലിപ്പ്

മാനന്തവാടി: ക്രൈസ്തവ എഴുത്തുപുരയുടെ കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും എഴുത്തിനെ പോത്സാഹിപ്പിക്കുന്ന, അതിനായി പരിശീലനം നൽകുന്ന എഴുത്തുകളരി വയനാട് ട്രൈബൽ ക്യാമ്പിനോട് ചേർന്നു നടന്നു. ക്യാമ്പിൽ പങ്കെടുത്ത യുവജനങ്ങൾ കഥ, കവിത, ഭാവന’ ചിത്രങ്ങൾ എന്നിവ ചേർത്ത് സ്നേഹതീരം എന്ന കൈ എഴുത്ത് മാസിക പുറത്തിറക്കി. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ സെക്രട്ടറി സുജ സജി, ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻ്റ് ആഷർ മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഇവ.ജോബി.കെ.സി തിരുവല്ല നേതൃത്വം നൽകി. ഫിന്നി കാഞ്ഞങ്ങാട്, ഡോ.പീറ്റർ ജോയി, ഡോ.ബെൻസി.ജി.ബാബു, സമുവേൽ ജോർജ്, , പാസ്റ്റർ.സന്തോഷ് തൃശ്ശലേരി, ഇവ. സുജിത്ത് ‘ എന്നിവർ സംസാരിച്ചു. ഇനിയും കേരളത്തിലെ വിവിധ ക്യാമ്പുകളും സഭകളും കേന്ദ്രീകരിച്ച് എഴുത്തുകളരിയുടെ പരിശീലനം നടക്കും എന്ന് ജനറൽ പ്രസിഡൻ്റ് ആഷേർ മാത്യൂ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like