ശാരോൻ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കുടാതെ, പാസ്റ്റേഴ്സ് കോൺഫ്രൻസ്, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, ബൈബിൾ സ്റ്റഡി, സി ഇ എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ എന്നിവ പകൽനേരങ്ങളിൽ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും . കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, റ്റി. ഐ. എബ്രഹാം, ജോൺസൺ കെ. ശമുവേൽ, ജേക്കബ് ജോർജ് കെ. തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like