ഹൃദയാഘാതം: ജോർജ്ജ്‌ തോമസ് (തമ്പി, 61) സലാലയിൽ മരണമടഞ്ഞു

സലാല: ചെങ്ങന്നൂർ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ ജോർജ് തോമസ് (തമ്പി, 61) സലാലയിൽ ഹൃദയഘാതത്തെ തുടർന്ന് സെപ്റ്റംബർ 6ന് മരണമടഞ്ഞു.

post watermark60x60

കഴിഞ്ഞ ആറ് വർഷമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. സാധയിലെ താമസ സ്ഥലത്ത് ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ജോർജിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭാര്യ: ജെസ്സി ജോർജ്‌. മക്കൾ: ഷെറിൻ, നിബിൻ. മരുമകൻ: അലക്‌സ്.

Download Our Android App | iOS App

പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like