മല്ലപ്പള്ളി സെന്റർ പി.വൈ.പി.എക്ക് പുതിയ നേതൃത്വം

മല്ലപ്പള്ളി: മല്ലപ്പള്ളി സെന്റർ പി.വൈ.പി.എ യുടെ ജനറൽബോഡി മീറ്റിംഗ് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോയുടെ അധ്യക്ഷതയിൽ മല്ലപ്പള്ളി സീയോൻ പുരത്തു വെച്ച് നടത്തപെട്ടു. 2019-2022 പ്രവർത്തന വർഷങ്ങളിലെ റിപ്പോർട്ട്‌, കണക്കവതരണവും നടത്തി. തുടർന്നു 2022-2025 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി.
പ്രസിഡന്റ് പാസ്റ്റർ നൈജു പി. നൈനാൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, സാജൻ എബ്രഹാം, സെക്രട്ടറി ജിജോ ജോർജ്, ഇവാ. ജോസി പി ജോർജ്, ലിബിൻ ജോസഫ്, ട്രഷറർ ബിനോയ്‌ ഏബ്രഹാം, പബ്ലിസിറ്റി കൺവീനർ ആൽബിൻ അനിൽ, സ്റ്റേറ്റ് റെപ് ഇവാ. ജോയൽ കുര്യൻ, സോണൽ റെപ്, ജിനു കെ മാത്യൂസ്, മീഡിയ കൺവീനർ ജിബിൻ സജി, ടാലെന്റ്റ് കൺവീനർ ജോയേഷ് പോത്തൻ, കമ്മിറ്റി അംഗങ്ങൾ ഫിബിൻ എബ്രഹാം ഫിലിപ്പ്, ആൽവിൻ റിജോ, ഷിജിൻ ജോസഫ്, അഭിഷേക് ജോർജ്, അഭിലാഷ് റ്റി എസ്, ഹെലൻ തോമസ്, സുബിൻ ജോൺസൺ, നിമ്മി കെ മാത്യു, പ്രയ്സൺ നിബു .

പ്രസ്തുത മീറ്റിങ്ങിൽ സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വർഗീസ് കുര്യൻ, സെക്രട്ടറി പാസ്റ്റർ എബ്രഹാം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി സാം എൻ എബ്രഹാം, സെന്ററിലെ ദൈവദാസന്മാർ, ലോക്കൽ പി.വൈ.പിഎ പ്രതിനിധികളും പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like