“കഷ്ടതകൾ/ വേദനകൾ ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?” : സെമിനാർ ആഗസ്റ്റ് 29 നും 30 നും.

KE NEWS DESK

കോട്ടയം: “കഷ്ടതകൾ/ വേദനകൾ ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?” സങ്കീർണ്ണതകൾ നിറഞ്ഞ ഈ വിഷയത്തെ ആസ്പദമാക്കി ദ്വിദിന സെമിനാർ ആഗസ്റ്റ് 29, 30 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.15 മുതൽ സംഗീത ശുശ്രൂഷയോടെ സൂം പ്ലാറ്റ്ഫോമിൽ ആരംഭിക്കും.

ഓരോ സെഷനിലെയും പ്രഭാഷണങ്ങൾ ഉത്തരങ്ങൾ ആയി മാറുന്ന രണ്ടു സായാഹ്നങ്ങൾ. 45 മിനുറ്റ് വീതമുള്ള ആറ് സെഷനുകളായി “Why God, Why???” എന്ന് പേരിൽ നടക്കുന്ന സെമിനാർ ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യൂ ഉദ്ഘാടനം ചെയ്യും.സമാനതകളില്ലാത്ത കഷ്ടതയുടെ തീച്ചൂളയിലുടെ കടന്ന് പോയ സയിൻറിസ്റ്റും (ന്യൂക്ലിയർ മെഡിസിൻ), മിഷണറിയും പ്രഭാഷകനുമായ ഡോ. ജോർജ് സാമുവൽ (നവജീവോദയം തിരുവല്ല), ഡോ. പി.യു.പോൾസൺ പുലിക്കോട്ടിൽ, പാസ്റ്റർ. ബാബു ചെറിയാൻ, ഇവാ.സാജു ജോൺ മാത്യു, ഡോ.കെ. മുരളീധർ, പാസ്റ്റർ.ജോൺസൺ ജോർജ് എന്നിവരാണ് രണ്ടു ദിനങ്ങളിലായി സെഷനുകൾ നയിക്കുന്നത്. ഉറ്റവരുടെ പെട്ടന്നുള്ള വേർപാടുകൾ നിമിത്തം തീവ്രമായ ദു:ഖങ്ങളിലുടെ കടന്ന് പോയ ചില സഹോദരി മാരും പങ്കെടുത്ത് ചില വാക്കുകൾ സംസാരിക്കും.

മീറ്റിംഗ് ID : 849 5859 2950
പാസ് വേഡ് : 1

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.