എ.ജി. സഭ മുൻ ശുശ്രൂഷകൻ പാസ്റ്റർ എം. പാപ്പച്ചൻ അക്കരെനാട്ടിൽ

KE NEWS DESK

കൊട്ടാരക്കര: പൊടിയാട്ടുവിള കലമ്പോട്ടിവിള വീട്ടിൽ പാസ്റ്റർ എം. പാപ്പച്ചൻ (98) എറണാകുളം മാമലയിലുള്ള മകന്റെ വസതിയായ മിഷൻ ഭവനിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 30-ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിയ്ക്ക് മാമല ശാരോൻ ഫെലോഷിപ് ചർച്ചിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12:30ന് പുത്തൻകുരിശ് ഗുഡ്‌ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിലുള്ള മിഷൻ ഭവൻ കുടുംബകല്ലറയിൽ സംസ്കരിക്കും.
ഭാര്യ: ചെങ്ങമനാട് പള്ളിക്കുന്നിൽ കുടുംബാംഗം തങ്കമ്മ.
മക്കൾ: സൈമൺ, പാസ്റ്റർ തോമസ് (കാനഡ), പാസ്റ്റർ ഫിലിപ് (യു.എസ്.എ.), മോളി.
മരുമക്കൾ: മേഴ്സി, ഗ്രേസി (കാനഡ), മേഴ്സി (യു.എസ്.എ.), ഡാനിയേൽ.
പരേതൻ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായും വാളകം മേഴ്സി ഹോസ്പിറ്റൽ ചാപ്ലെയിൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.