ഫീച്ചര്‍: സുവിശേഷീകരണത്തിൽ വ്യത്യസ്തനായോരു പാസ്റ്റർ

തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

തിരുവല്ല : 1999 കാലയളവിൽൽ തിരുവല്ലയിലൂടെ കടന്നു പോകുമ്പോൾ വെള്ളംകുളത്തും കറ്റോടും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരസ്യബോർഡുകളിൽ ദൈവവചനത്തിലൂടെ ആളുകൾ ശ്രദ്ധിക്കത്തക്കവിധത്തിൽ മനോഹരമായി സ്ഥാപിച്ചിരുന്നത് ശ്രദ്ധയിൽ പെടുവാൻ ഇടയായി. ഇത് ആരാണ് സ്ഥാപിച്ചത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായി. ആ വർഷം കുമ്പനാട് കൺവൻഷന് പങ്കെടുത്തപ്പോഴാണ് ഈ ഉദ്യമത്തിന് പിന്നിൽ ജോർജ്ജ് ദാനിയേൽ പാസ്റ്റർ ആണന്ന് അറിയുന്നത്. അന്ന് കൂടുതൽ പരിചയപ്പെടാൻ കഴിഞ്ഞില്ലങ്കിലും വള്ളംകുളം താബോർ ഐപിസിയിൽ സഭാശുശ്രൂഷകനായി എത്തിയപ്പോഴാണ് കൂടുതൽ പരിചയപ്പെടുവാൻ ഇടയായത്.

പാസ്റ്റർ തൻ്റെ വിവാഹശേഷം കൈയിൽ കരുതിയിരുന്ന മുഴുവൻ പണവും ഉപയോഗിച്ച് പരസ്യയോഗം നടത്തുവാനുള്ള മൈക്കും ഉപകരണങ്ങളും വാങ്ങി. കൂടെ ഉണ്ടായിരുന്നവരിൽ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ആ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് എതിർത്തവർക്ക് മനസിലായി.

താൻ സ്ഥാപിച്ച സുവിശേഷ ബോർഡ് വായിച്ച് നിരവധി പേർ ആത്മഹത്യയിൽ നിന്നും കുടുംബതകർച്ചയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ടെന്ന് പാസ്റ്റർ ജോർജ് ദാനിയേൽ സാക്ഷ്യപ്പെടുത്തുന്നു.
ചില മാസങ്ങൾക്ക് മുൻമ്പ് മലയാള മനോരമയിൽ തനിക്ക് ലഭിച്ച നന്മയിൽ നിന്ന് 160000 രൂപ കൊടുത്ത് ഒരു കോളം ഇട്ടിരുന്നു.( ചിത്രത്തിൽ കൊടുത്തിട്ടുണ്ട്) ഏകദേശം 5 ലക്ഷം പേർ ആ കോളം വായിച്ചു. നിരവധി പേർ ഫോൺ വിളിച്ചു. മനോരമ പത്രം എത്തുന്ന എല്ലാ ഭവനങ്ങളിലും ആ സുവിശേഷ സന്ദേശം എത്തി. ജീവന് ഭീഷണിയും എതിർപ്പുകളും ഉണ്ടായി. എങ്കിലും തന്നെ ഏൽപ്പിച്ച ദൗത്യം മുടക്കം കൂടാതെ ചെയ്തു വരുന്നു. പൂർണ്ണമായും സഭാശുശ്രൂഷയും ചെയ്ത് ജീവിക്കാമായിരുന്നുവെങ്കിലും കുമ്പനാട് സെൻ്ററിലെ സീനിയർ ശുശ്രൂഷകനായ അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ ശുശ്രൂഷിച്ച വിവിധ സ്ഥലങ്ങളിലും ഇന്നും സുവിശേഷികരണത്തിൽ തന്നാൽ ആവോളം പങ്കാളിയാണ്.. സഭയെയും യുവജനങ്ങളെയും പരസ്യയോഗത്തിനും സുവിശേഷീകരണത്തിലും ഉത്സാഹിപ്പിക്കുന്നു.
ഇക്കാലത്ത് സ്ഥാനമാനങ്ങളും പണവും ശുശ്രൂഷകരെ സുവിശേഷീകരണത്തിൽ നിന്നും മാറ്റി നിറുത്തുമ്പോൾ അവരിൽ നിന്നും തികച്ചും വ്യത്യസ്തനാവുകയാണ് പാസ്റ്റർ.ജോർജ് ദാനിയേൽ. ജീവിത അവസാനം വരെ ഒരു തെരുവു കളിൽ ഒരു സുവിശേഷകനായി നിൽക്കുകയാണ് തൻ്റെ ആഗ്രഹമെന്ന് പാസ്റ്റർ പറയുന്നു.

ഭാര്യ മേഴ്സി ജോർജ്ജും, മക്കളായ ഡാനിയേൽ, ശമുവേൽ, റെയിച്ചൽ എന്നിവരും അവരുടെ കുടുംബങ്ങളും പിന്തുണയുമായി പാസ്റ്ററോടോപ്പം സുവിശേഷത്തിൻ്റെ വഴിയിൽ എന്നും ഉണ്ട്..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.