നാഷണൽ പ്രെയർ മുവ്‌മെന്റ് 50 ദിന പ്രാർത്ഥന പ്രഥമ സമ്മേളനം തിരുവല്ലയിൽ നവംബർ 16 മുതൽ

തിരുവല്ല: ആഗോളതലത്തിൽ ആത്മീയ ഉണർവ്വിനായി നാഷണൽ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 ശനിയാഴ്‌ച രാവിലെ 9 മുതൽ വൈകിട്ട് 9 വരെ (12 മണിക്കൂർ പ്രാർത്ഥന) തിരുവല്ല ബെഥേൽ പ്രെയർസെന്ററിൽ (കാട്ടിൽ ഓഡിറ്റോറിയത്തിൽ) വച്ച് അൻപത് ദിനപ്രാർത്ഥനയുടെ പ്രഥമസമ്മേളനം നടക്കും. ജനറൽ കൺവീനർ പാസ്റ്റർ ജോബി വർഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ പാസ്റ്റർ പി.ജി മാത്യൂസ് (സി.ജി.ഐ മുൻ അസിസ്റ്റന്റ് ഓവർസീയർ) 50 ദിനപ്രാർത്ഥനയുടെ സമർപ്പണശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. നാഷണൽ പ്രെയർ മൂവ്‌മെൻ്റ് ചെയർമാൻ ഡോ. കെ.വി. പോൾ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകുന്നതായിരിക്കും. സഭാലീഡേഴ്‌സ്, വിവിധ പ്രാർത്ഥനാമൂവ്മെൻ്റുകൾക്ക് നേതൃത്വം വഹിക്കുന്നവർ, ഡിസ്ട്രിക് കോ-ഓർഡിനേറ്റേഴ്‌സ് എന്നിവർ പ്രാർത്ഥനാസെഷനുകൾക്ക് ഈ ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും.

നവംബർ 16 ന് ആരംഭിക്കുന്ന അൻപത്ദിന പ്രാർത്ഥന കേരളത്തിലെ 14 ജില്ലകളിൽ ഏഴ് ദിവസം വീതം രാവിലെയും വൈകിട്ടുമായി പ്രാർത്ഥന നടക്കും. ഏകദേശം 120 തോളം പ്രാർത്ഥനാമീറ്റിംഗുകൾ വിവിധ സഭകളിലും, സെമിനാരികളിലും നടക്കും. ഈ പ്രാർത്ഥനയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി പാസ്റ്റർ രാജു പൂവക്കാല ചെയർമാനായും, ഡിസ്ട്രിക് പാസ്റ്റേഴ്‌സ് വൈസ് ചെയർമാൻമാരായും, പാസ്റ്റർ ജോബി വർഗീസ് ജനറൽ കൺവീനറായും, അഡ്വ. ജോൺ മത്തായി അസ്സോസിയേറ്റ് ജനറൽ കൺവീനറായും, പാസ്റ്റർ ഷാജി ജോസഫ് സെക്രട്ടറിയായും, പാസ്റ്റർ എം. കെ. കരുണാകരൻ പ്രെയർ കൺവീനറായും, പാസ്റ്റർ റ്റി.സി. ഫിലിപ്പ് പബ്ലിസിറ്റി കൺവീനറായും, ഇവാ. ജോൺ ഫിലിപ്പ് ട്രഷറാറായും ഹോസ്റ്റ് കമ്മറ്റി പ്രവർത്തിക്കുന്നു. ഗാനശുശ്രൂഷയ്ക്ക് പാസ്റ്റർ സ്റ്റാൻലി ഏബ്രഹാം (ലിവിംഗ് മ്യൂസിക്) നേതൃത്വം നൽകും.

ഈ പ്രാർത്ഥന മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. അൻപത് ദിനപ്രാർത്ഥനയുടെ ജനറൽ കോ-ഓർഡിനേറ്ററായി പാസ്റ്റർ ഷാജി കുര്യൻ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading