പാസ്റ്റർ വി എ തമ്പി പെന്തക്കോസ്‌തിന്റെ ജനകീയ മുഖം: പിസിഐ കേരളാ സ്റ്റേറ്റ്

തിരുവല്ല: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പ്രസിഡൻ്റുമായ ആദരണീയനായ പാസ്റ്റർ വി എ തമ്പി മലയാളി പെന്തകോസ്ത് സമാജത്തിൻ്റ ജനകീയ മുഖമാണന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് അനുശോചിച്ചു. പെരുമാറ്റത്തിലെ നിഷ്കളങ്കതയും കുലീനത്വവും സൗമ്യവും സുദീപ്തവുമായ ജീവിതം കൊണ്ട് പൊതുസ്വീകര്യനുമായ വ്യക്തി. സഹജമായ സഹജീവി സ്നേഹം കൊണ്ട് നിരാശ്രയരുടെ, പാവപ്പെട്ടവരുടെ പക്ഷം ചേർന്നുള്ള ആർദ്രമാനസൻ. മികച്ച സംഘടനാ പാടവവും സവിശേഷമായ ചിന്താ പദ്ധതിയും സമം ചേർന്ന നേതൃഗുണ സമ്പന്നൻ. പെന്തകോസ്ത് സഭകളുടെ ഐക്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച സഭാ സ്നേഹി. സുവിശേഷ മൂല്യങ്ങളെ സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ആദർശ നിഷ്ഠമായ പൊതു ജീവിതം. ആകമാന മലയാളി പെന്തകോസ്ത് സമൂഹത്തിൻ്റെ അലങ്കാരവും അഭിമാനമാണ്, തമ്പിച്ചായൻ. ക്രൈസ്തവ ധാർമ്മികതയുടെ കൊടിപ്പടം ഉയർത്തിപ്പിടിച്ച വിശുദ്ധൻ. സാക്ഷീകരണം ജീവശ്വാസം പോലെ കൊണ്ടുനടന്ന സുവിശേഷകൻ. പെന്തകോസ്ത് ദൈവശാസ്ത്ര അധ്യാപനങ്ങളിൽ ഉറച്ചുനിന്ന മൗലികവാദി. ഘനമൂല്യമായ നിലപാട് കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ആദർശ ധീരത. നിരാക്ഷേപ ജീവിതത്തിൻ്റെ ഈ സൂര്യ ശോഭ വിടപറയുന്നത് ക്രൈസ്തവ സമാജത്തിന് വലിയ നഷ്ട്ടമാണന്ന് പിസിഐ കേരളാ സ്റ്റേറ്റ് വിലയിരുത്തി.

post watermark60x60

പാസ്റ്റർ വി എ തമ്പിച്ചായൻ്റെ നിര്യാണത്തിൽ പിസിഐ കേരളാ സ്റ്റേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, വൈസ് പ്രസിഡൻ്റ് സൂവി. ഫിന്നി പി മാത്യൂ, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറാർ ഏബ്രഹാം ഉമ്മൻ, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലങ്കോട്, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ്, പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മിഷൻ കോഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ എന്നിവർ അനുശോചന പ്രസംഗം നടത്തി.

-ADVERTISEMENT-

-ADVERTISEMENT-

You might also like