രാജ്യത്തെ ക്രൈസ്തവ വേട്ടയാടല്‍ ഇല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല എന്നും വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. വ്യാജ വാർത്തകൾ
ഉൾപ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
സത്യവാങ്മൂലം ഫയൽ ചെയ്തു.
വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീംകോടതിയെ
സമീപിക്കുന്നതെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഫയൽചെയ്തിരിക്കുന്ന ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും
അവരുടെ സ്ഥാപനങ്ങൾക്കും നേരെ
നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം
നൽകണമെന്നാവശ്യപ്പെട്ട് ബെംഗളൂരു
ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ
ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ്
കേന്ദ്ര സർക്കാർ സത്യവാങ്മൂലം
ഫയൽചെയ്തത്. കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി
വേണു കുട്ടൻ നായരാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന
ആക്രമണങ്ങളിൽ പലതും വർഗീയമായ
ആക്രമണമല്ലെന്ന് കേന്ദ്ര സർക്കാർ
സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ തർക്കങ്ങൾ പോലും
വർഗീയ സംഘർഷമായാണ് ഹർജിയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. വിദേശ ശക്തികൾക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ അവസരം ഒരുക്കുന്നതിനാകാം ഹർജിയെന്നും കേന്ദ്രം സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്,
എ.എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ
ബെഞ്ചാണ് ഹർജി ഇന്ന് പരിഗണിച്ചത്.
കേന്ദ്ര സർക്കാറിന്റെ സത്യവാങ്മൂലം
പരിഗണിച്ച് കേസ് പരിഗണിക്കുന്നത്
സുപ്രീംകോടതി ഓഗസ്റ്റ് 26-ലേക്ക് മാറ്റി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.