വിശക്കുന്നവർക്ക് കരുതലായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുകതമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സ്വാന്തനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനം ഇന്നും ചെയ്യുവാൻ സാധിച്ചു . കാലാവസ്ഥ വ്യതി യാനങ്ങൾ ജനജീവിതത്തെ ബാധിക്കുന്നു ണ്ടെങ്കിലും ആഹാരത്തിന് വേണ്ടിയുള്ള മനുഷ്യന്റെ അലച്ചിൽ കാണുമ്പോൾ  കണ്ണിന് ഈറൻ അണിയാറുണ്ട് . അനേകം ജീവിതങ്ങളാണ് ഒരു നേരത്തെ ആഹാരത്തിന്  വേണ്ടി വഴിയോരങ്ങളിൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ഓരോ ദിവസവും കടന്ന് വരുന്നത്. മഹാനഗരത്തിൽ ഇന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു, ഭക്ഷണ വിതരണതോടൊപ്പം അല്പം സമയം ക്രിസ്തുവിൽ ഉള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ദൈവ വചന ചിന്തകൾ പങ്ക് വയ്ക്കുവാനും സാധിച്ചു .വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുവാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ജിക്സൺ ജെയിംസ്,പാസ്റ്റർ ഡെന്നി ഫിലിപ്പ് , പാസ്റ്റർ റെജി തോമസ്,ബ്രദർ ജെയിംസ് ഫിലിപ്പ്, ബ്രദർ അനു ചെറിയാൻ, ബ്രദർ ഷോബി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

post watermark60x60

 

-ADVERTISEMENT-

-ADVERTISEMENT-

You might also like