NACOG 26-ാമതു ഫാമിലി കോൺഫറൻസ് അറ്റ്ലാന്റയിൽ

ഡാളസ്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ ദൈവസഭകളുടെ കൂട്ടായ്മയായ NACOG 26-ാമതു ഫാമിലി കോൺഫറൻസ് 2023 ജൂലൈ 13 വ്യാഴം മുതൽ 16 ഞായർ വരെ അറ്റ്ലാന്റയിൽ വച്ച് നടക്കും.’മനുഷ്യപുത്രന്റെ മുൻപിൽ നിൽക്കാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിനു.’ (ലൂക്കോസ് 21:36) എന്നതാണു ചിന്താവിഷയം. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള

എക്സിക്യൂട്ടീവ് കമ്മറ്റിയെ 2022 ജൂലൈ 22 നു ഡാളസിൽ വച്ച് തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാന്റാ), വൈസ് പ്രസിഡന്റ്: പാസ്റ്റർ ഫിന്നി വർഗ്ഗീസ് (കാനഡ), സെക്രട്ടറി: പാസ്റ്റർ ഏബ് ജോയി(ന്യൂ യോർക്ക്), ട്രഷറർ: ബ്രദർ ജോഷ്വാ ജോസഫ് (ഡാളസ്), യൂത്ത് കോർഡിനറ്റർ: പാസ്റ്റർ സിബി തോമസ് (അറ്റ്ലാന്റാ) എന്നീ എക്സിക്യൂട്ടീവ് കമ്മറ്റിയോടൊപ്പം അതാതു സ്റ്റേറ്റുകളിൽ
നിന്നുള്ള പ്രതിനിധികളും അടങ്ങുന്ന നാഷണൽ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.
ലേഡീസ് മിനിസ്ട്രീസ് ഭാരവാഹികൾ: പ്രസിഡന്റ്: സിസ്റ്റർ ഷീല തോമസ്, വൈസ് പ്രസിഡന്റ്: സിസ്റ്റർ ദീന
സാല, സെക്രട്ടറി: സിസ്റ്റർ മോളി ഐപ്പ്, ട്രഷറർ: സിസ്റ്റർ ഫേബ ജോയി, നോർത്ത് ഈസ്റ്റ് പ്രതിനിധി: സിസ്റ്റർ
അമ്മിണി മാത്യു, സൗത്ത് ഈസ്റ്റ് പ്രതിനിധി: സിസ്റ്റർ മോന് ബൈജു
യുവജനങ്ങൾക്കു കൂടുതൽ പരിഗണനയും പ്രാതിനിധ്യവും ഉള്ള സെഷനുകളായിരിക്കും അടുത്ത
കോൺഫറൻസിന്റെ പ്രത്യേകത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.