ലേഖനം: ക്രിസ്തുവിൻ്റെ നിന്ദ – വലിയ ധനം | ഗ്ലാഡിസ് ബിജു ജോര്‍ജ്ജ്

നുഷ്യനെ വേദനിപ്പികുകെയും തളർത്തുകയും ചെയ്യുന്ന ഒന്നാണ് നിന്ദ. സമൂഹത്തിലും കുടുംബത്തിലും അയൽകാരുടെ മുമ്പിലും പ്രശംസികപെടുവാൻ ഏവരും ആഗ്രഹിക്കുന്നു. നാം കർത്താവിൻ്റെ നാമം വഹിച്ചു നിൽകുമ്പോൾ പലപ്പോഴും അത് സാധിച്ചെന്നു വെറുത്തില്ല എങ്കിലും ധൈര്യം നഷ്ടപ്പെടുത്തരുത്. ക്രിസ്തീയ ജീവിതം സുഖങ്ങളുടെ പരമ്പര അല്ല. യേശു കർത്താവ് പറഞ്ഞു, തൻ്റെ ക്രുശു എടുത്തുകൊണ്ട് എൻ്റെ പിന്നാലെ വരാത്തവന്ന് എൻ്റെ ശിഷ്യൻ അയിരിപ്പൻ കഴികയില്ല. ചുരുക്കത്തിൽ ക്രിസ്തീയ ജീവിതം നിന്ദ സഹികേണ്ട അനുഭവമാണ്.

ക്രിസ്തുവിൻ്റെ കഷ്ടങ്ങൾക്ക് പങ്കുള്ളവരാകുന്തൊറൂം സന്തോഷിച്ചുകൊൾവിൻ അങ്ങനെ നിങ്ങൽ അവൻ്റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉള്ളസിച്ചാനന്ദിപ്പാൻ ഇടവരും. ക്രിസ്തുവിൻ്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി വന്നാൽ നിങ്ങൽ ഭാഗ്യവാന്മാർ; മഹത്വത്തിൻ്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസികുന്നുവല്ലോ. നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവർത്തികാരനോ ആയിട്ടല്ല കഷ്ടം സഹികേണ്ടത് പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജികരുതൂ; ഈ നാമം ധരിച്ചിട്ടും ദൈവത്തെ മഹത്വപെടുത്തുകയത്രേ വേണ്ടതൂ (1 പത്രെ:4:13-16). ഇവിടെ അപോസ്തൊലനായ പത്രോസ് ചിതരിപാർകുന്നവർക്ക് ക്രിസ്തുവിൻ്റെ നാമം നിമിത്തം നിന്ദ സഹിക്കുവാൻ അഹ്വാനം നൽകുന്ന്. അങ്ങനെ സഹിക്കേണ്ടി വന്നാൽ നിങ്ങൽ ഭാഗ്യവാൻ മാറും അതിൽ സന്തോഷികുകയും വേണം കാരണം മഹത്വത്തിൻ്റെ ആത്മാവായ ദൈവത്മവു നിങ്ങളിൽ വസിക്കുന്നു. ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതു കൊണ്ടു നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിൻ (1 പത്രെ:4:1) ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ചു. നിങ്ങൾ അവൻ്റെ കാൽച്ചുവട് പിന്തുടരൂവാൻ ഒരു മാതൃക വെചേച്ച് പോയിരികുന്നൂ (1 പത്രെ:2:21) അതെ പ്രിയരേ നമുക്ക് വേണ്ടി സഹിച്ച നാഥൻ്റെ ഭാവം ധരിക്കുവാൻ, ആ മാതൃക പിന്തുടരൂവാൻ നമുക്ക് ഇടയാകണം.

വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിൻ്റെ തല്കാലഭോഗത്തെക്കാളും ദൈവജനത്തോടൂ കുടെ കഷ്ടമനുഭവികുനത് തിരഞ്ഞെടുത്തു. പ്രതിഫലം നോകിയതുകൊണ്ട് ഫറവോൻ്റെ പുത്രിയുടെ മകൻ എന്ന് വിളികപ്പെടുന്നത് നിരസികയും മിസ്രയിമിലെ നിക്ഷെപങ്ങളെകാൾ ക്രിസ്തുവിൻ്റെ നിന്ദ വലിയധനം എന്ന് എണ്ണുകയും ചെയ്തു (ഏബ്ര:11:24-26). പാപത്തിന് തല്കാലഭോഗം ഉണ്ട് എന്നാൾ അത് ശാശ്വതമല്ല, ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് പ്രയാസം എങ്കിലും വിശ്വാസം നിമിത്തം മോശ അത് തന്നെ തിരഞ്ഞെടുക്കുവാൻ ഇടയായി. തിരഞ്ഞെടുപ്പ് നമ്മുടെ അവകാശം അത്രേ. ആകയാൽ നാം തിരഞ്ഞെടുക്കുന്നത് ദൈവ പ്രസാദവും ആത്മീക വളർച്ചക്ക് പ്രയോജനവും ഉള്ളത് ആയിരിക്കട്ടെ. അതെ പ്രതിഫലം നോകിയതുകൊണ്ട് ഫറവോൻ്റെ പുത്രിയുടെ മകൻ എന്നുള്ള പദവി നിരസിച്ചിട്ട്, മിസ്രയിമിലെ നിക്ഷേപങ്ങളെകാൽ ക്രിസ്തുവിൻ്റെ നിന്ദ വലിയധനം എന്ന് എണ്ണുകയും ചെയ്തു. നമുക്ക് മുമ്പിൽ വെച്ചിരിക്കുന്ന പ്രതിഫലം ഓർത്താൽ മാത്രമേ പലതും നിരസികുവാനും ഉപേഷികുവാനും കഴിയുകെ ഉള്ളൂ. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമ്മുക്ക് മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഒടേണമെങ്കിൽ വിശ്വാസത്തിൻ്റെ നായകനും പൂർത്തി വറുത്തുന്നവനൂമായ യേശുവിനെ നോക്കണം; തൻ്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രുശിനെ സഹികെയും ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്തു ഇരികയും ചെയ്തു.

പിതാക്കന്മാർ വാഗ്ദത്തനിവർത്തി പ്രാപികാതെ ദുറത്തുനിന്ന് അതു കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞും കൊണ്ട് വിശ്വാസത്തിൽ മരിച്ചു. അവര് വിട്ടു പോയതിനെ ഓർക്കാതെ അതികം നല്ലതിനെ സ്വർഗ്ഗീയമായതിനെ തന്നെ കാംക്ഷിച്ചിരുന്ന്. മോശ പ്രതിഫലം നോക്കിയത് കൊണ്ട് പലതും നിരസിച്ചു, യേശു മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തത്തിനാൽ അപമാനതെ അലക്ഷ്യമാക്കി ക്രുശിനെ സഹിച്ചു. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിൻ്റെ പ്രത്യാശെക്ക് ഭംഗം വരികയുമില്ല. ആകയാൽ സ്വന്തരക്തത്താൽ നമ്മെ വിശുദ്ധികരികേണ്ടതിനു നഗരവാതിലിന്നൂ പുറത്തുവെച്ച കഷ്ടം അനുഭവിച്ച യേശുവിൻ്റെ നിന്ദ ചുമ്മനുകൊണ്ട് പാളയത്തിന്ന് പുറത്ത് അവൻ്റെ അടുക്കൽ ചെല്ലുക. നിത്യത എന്ന പ്രത്യാശെക്ക് വേണ്ടി ഒരുങ്ങുവാൻ സ്വർഗ്ഗീയ പിതാവ് കൃപ നൽകട്ടെ. കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

– Gladys Biju George

-Advertisement-

You might also like
Comments
Loading...