ബ്ലെയ്സ് – 2022: ആഗസ്റ്റ് 15 ന് കുറിച്ചിയിൽ

കുറിച്ചി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കുറിച്ചി സഭയുടെയും വൈ. പി.സി.എ ചങ്ങനാശ്ശേരി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി കൗൺസിലിംഗും പവ്വർ സെമിനാറും (ബ്ലെയ്സ് – 2022) ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. സെന്റർ ട്രാവൻകൂർ പ്രസിഡന്റെ പാസ്റ്റർ റ്റി. എം. കുരുവിള ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ബ്രദർ ഷാർലെറ്റ് പി.മാത്യു, ലിൻ്റൊ ഷാർലെറ്റ്, പാസ്റ്റർ അനീഷ് തോമസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. സമ്മർദ്ദങ്ങളുടെ ലോകം, ടെക്നോളജിയുടെ ലോകം, ബന്ധങ്ങളുടെ ലോകം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. 13 മുതൽ 30 വരെ പ്രായപരിധിയിലുള്ളവർക്ക് വേണ്ടിയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like