ചെറു ചിന്ത: പരിശുദ്ധത്മാവ് എന്ന അതിശ്രേഷ്ഠ ദാനം | പ്രസ്റ്റിൻ പി ജേക്കബ്, ഞക്കനാൽ

പരിശുദ്ധത്മാവ് ദൈവത്തിന്റെ എറ്റവും പ്രധാനപെട്ട ദാനമാണ്. അത് മനുഷ്യർക്ക് ദൈവം മുന്നമേ വാഗ്ദാനം ചെയ്തിട്ടുള്ളതാണ് (Acts :1:4). യേശുക്രിസ്തുവും പരിശുദ്ധത്‌മ ദാനത്തെക്കുറിച്ചു നമ്മോടു പറഞ്ഞിട്ടുണ്ട്. (John:chapter 14-16). യേശുക്രിസ്തുവിന്റെ സ്വർഗ്ഗരോഹണത്തിനു ശേഷം പരിശുദ്ധത്മാവ് ഈ ലോകത്തിൽ വന്നു. (Acts 2nd chapter ). ജനങ്ങൾ പത്രോസിന്റെയും അപ്പോസ്തല ന്മാരുടെയും അടുക്കൽ ചെന്ന് ചോദിച്ചു “സഹോദരന്മാരെ, എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?. പത്രോസ് അവരോട് പറഞ്ഞത്.”മാനസ്സാന്തര പെടുവിൻ, എന്നാൽ പരിശുദ്ധത്മാവ് എന്ന ദാനം ലഭിക്കും. അതുകൊണ്ടു ഈ ദാനത്തെ പണം കൊടുത്ത് വാങ്ങുവാൻ സാധ്യമല്ല. (Acts :8:20). പരിശുദ്ധത്മാവ് ഒരു ശക്തിയല്ല പകരം ശക്തിയുള്ള ഒരു വ്യക്തി ആണ്. ത്രിത്വത്തിലെ മൂന്നാമനായതിനാൽ പരിശുദ്ധആത്മാവ്‌ ദൈവമാണ്. അവൻ സൃ ഷ്ടാവും സത്യത്തെ വെളിപ്പെടുത്തുന്നവനുമാണ്. പഴയ നിയമത്തിൽ പരിശുദ്ധത്മാവിന്റെ സഹവാസം തത്കാലികമാണ് എന്നാൽ പുതിയ നിയമത്തിൽ അത് സ്ഥിരമായതാണ്. പെന്തകോസ്ത് ദിനത്തിൽ യേശുക്രിസ്തുവിന്റ കല്പന പ്രകാരം 120 പേർ പരിശുദ്ധത്മാവിന്റ വരവിനായി യെരുശലെമിലെ മാളിക മുറിയിൽ കാത്തിരുന്നു. (Acts :1:4,5). എന്നാൽ ആ ശിഷ്യന്മാരെ പോലെ ഇന്ന് നാം പരിശുദ്ധത്മാവിന്റെ വരവിനായി കാത്തിരിക്കേണ്ട ആവശ്യമില്ല. നമ്മൾ സുവിശേഷം കേട്ട് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന നിമിഷം മുതൽ പരിശുദ്ധത്മാവ് നമ്മിൽ വാസം ചെയ്യുന്നു. (Eph:1:13,14).പരിശുദ്ധത്മാവ് നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ
1)അവൻ നമ്മെ നന്മതിന്മ എന്നിവയെക്കുറിച്ചു പഠിപ്പിക്കുന്നു(john :16:12-15).2)
അവൻ നമ്മെ നയിക്കുന്നു (romans :8:16).3)
നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു (romans :8:26).
പ്രിയമുള്ളവരേ,,,
നിങ്ങൾക്കു ഇതുവരെയും ഈ ദാനം ലഭിച്ചിട്ടില്ലെങ്കിൽ അതിനർത്ഥം രക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. ആയതിനാൽ അവനെ( ക്രിസ്തുവിനെ )ഹൃദയത്തിൽ അംഗീകരിക്കാൻ നാം തയാറാകണം. ഒരു ദൈവ പൈതലാണെങ്കിൽ പരിശുദ്ധത്മാവ് എന്ന ദാനം ലഭിച്ചിട്ടുണ്ട്. അവനിൽ നിന്ന് പഠിച്ചും, അവന്റെ നിർദ്ദേശങ്ങൾ പാലിച്ചും, അവന്റ ഉറപ്പ് ലഭിച്ചും, ധൈര്യത്തോടെ പ്രാർത്ഥിച്ചും, അനുദിനം പരിശുദ്ധത്മ നിറവിൽ ദൈവത്തെ അനുഭവിച്ചു ജീവിക്കാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ….

പ്രസ്റ്റിൻ പി ജേക്കബ്
ഞക്കനാൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like