ഇമ്മാനുവേൽ മോന്റെ (2 വയസ്സ്) ചികത്സയ്ക്കു സഹായം തേടുന്നു

ഐ സി പി എഫ് കൊല്ലം ജില്ലാ ചാരിറ്റിയുടെ ഭാഗമായി പലവിധമായ വളർച്ച വൈകല്യങ്ങൾ ഉള്ള ഇമ്മാനുവേൽ (2 വയസ്സ്) എന്ന മകന് ചികിത്സ സഹായം ചെയ്യുന്നു. ഐ പി സി ഗിൽഗാൽ തൊലിക്കോട് ചർച്ചിന്റെ അംഗകളായ ജോമോന്റെയും ബിബിലയുടെയും ഏക മകനാണ് ഇമ്മാനുവേൽ. സ്ഥിര വരുമാനം ഇല്ലാത്ത കുടുംബത്തിന് ചികത്സയ്ക്കു തീരെ വകയിലെന്നു മാത്രമല്ല മകന്റെ മുത്തച്ചനും നാവിൽ ക്യാൻസറായി അതിന്റെ ചികിത്സയും നടക്കുകയാണ്. തലച്ചോറ് അസാധാരണമായി വലുപ്പം കൂടുന്നു, ശ്വാസകോശത്തിന്റെ വളർച്ച വൈകല്യം, ബ്ലഡ് കൗണ്ട് അനിയന്ത്രിതമായി കൂടുന്നു, ന്യുമോണിയ തുടങ്ങിയ ശാരീരിക വൈകല്യങ്ങൾ ഉള്ള ഇമമ്മാനുവേലിന്റെ ഹൃദയത്തിൽ 3 ദ്വാരങ്ങളും ഉണ്ട്. 2 വയസിനിടയിൽ ഭൂരിഭാഗം ദിവസങ്ങളും ആശുപത്രിയിൽ അഭയം പ്രാപിക്കുന്ന മകന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായി തുടരുന്നു. സമയത്തുള്ള വിദഗ്ദ ചികിത്സ അത്യാവശ്യം ആണെങ്കിലും നിത്യേനയുള്ള ചികിത്സ ചിലവ് ഇപ്പോഴത്തെ അവസ്ഥയിൽ കുടുംബത്തിന് താങ്ങാവുന്നതിലും അധികം ആണ്. ഇമ്മാനുവേൽ പൂർണ ആരോഗ്യവാനായ പൈതലായി കാണുവാൻ ആഗ്രഹിക്കുന്ന സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
ഇതിനു ഒരു ഭാഗമാകുവാനും നിർധനരായ കുടുംബത്തിന് കൈതാങ്ങു ആകുവാനും ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.

post watermark60x60

Contact no:- 80782 45573

Name:Jomon Thankachan
A/C no:- 10280100484779
IFSC – FDRL0001028
branch – PUNALUR

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like