വൃക്ക മാറ്റിവെക്കലിനു സുവിശേഷകന്റെ മകൾക്കു അടിയന്തര സഹായം ആവശ്യം

ഐപിസി മല്ലപ്പള്ളി സെന്ററിലെ സുവിശേഷകനായ പാസ്റ്റർ അനിൽകുമാർ – രജനി ദമ്പതികളുടെ ഇയളമകൾ പത്തുവയസുകാരി അനീറ്റ
ഇരു വൃക്കകളും തകരാറിലായി  വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കു സുമനസുകളുടെ സഹായം തേടുന്നു.
കറുകച്ചാൽ നെടുങ്ങാടപ്പള്ളി കുതിരവട്ടം വീട്ടിൽ അനിൽകുമാറിന്റെ മൂന്നു മക്കളിൽ ഇളയകുട്ടിയാണ് എട്ടുമാസത്തോളമായി മരുന്നുകൾ പോലും വാങ്ങാൻ നിവർത്തിയില്ലാതെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബറിൽ കോവിഡ് ബാധിച്ചതിനെത്തുടർന്നു നടത്തിയ രക്തപരിശോധനയിലാണ് വൃക്കയുടെ തകരാർ കണ്ടെത്തുന്നത്. മല്ലപ്പള്ളി  താലൂക്ക് ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ആശുപത്രി, കോട്ടയം കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം കൊച്ചി അമൃത ആശുപത്രിയിൽ ഒന്നര മാസം വിദഗ്ധ ചികിത്സ നൽകി. *ഏകദേശം അഞ്ചുലക്ഷത്തോളം രൂപ ഇതിനു ചെലവായി*. നിത്യചെലവിനു പോലും ബുദ്ധിമുട്ടുന്ന അനിൽകുമാറിന്റെ കുടുംബം ഇതോടെ തകർന്നു. ഇവരുടെ  ദുരവസ്ഥ മനസിലാക്കി കൈതുറന്നു പലരും സഹായിച്ചതിനാലാണ് ആശുപത്രി ചെലവുകൾ നടന്നത്. മല്ലപ്പള്ളി സെന്റർ ഇൗ കുടുംബത്തിനു താങ്ങും തണലുമായി നിന്നു,
2022 ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഡിസ്ചാർജ് ചെയ്തു, ഇപ്പോൾ വീട്ടിൽ ചികിത്സ തുടരുന്നു. ദിവസവും പെരിറ്റോണിയൽ ( peritoneal) ഡയാലിസിസ് വീട്ടിൽ തന്നെ നടത്തിവരികയാണ്. ദിവസേന 500 രൂപ ഇതിനു ചെലവാകും.  ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇത് സ്വയം ചെയ്യാൻ പഠിച്ചെടുത്ത അമ്മ രജനി തന്നെയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരുമാസത്തെ മരുന്നിനു പതിനായിരം രൂപയോളമാകും.
മല്ലപ്പള്ളിക്കു സമീപം കുട്ടൻചിറയിൽ സഭാശുശ്രൂഷ ചെയ്യുന്ന അനിൽകുമാറിനു കാര്യമായ വരുമാനമില്ല. മൂത്ത മകൻ ആൽബിൻ പ്ലസ്ടു വിനുശേഷം മൾട്ടിമീഡിയ കോഴ്സിനു പഠിക്കുന്നു.  രണ്ടാമത്ത മോൾ അബിയ പ്ലസ്ടുവിനും. കുട്ടികളുടെ പഠനകാര്യങ്ങൾ പോലും ശരിയായി നിർവഹിക്കാൻ ഇപ്പോൾ കഴിയുന്നില്ല.
നന്മയുള്ള ചിലരുടെ സഹായം കൊണ്ടാണ് മരുന്നുകൾ വാങ്ങി നൽകുന്നത്. ചെറിയ കുട്ടി ആയതിനാൽ ദീർഘകാലം പെരിറ്റോണിയൽ ഡയാലിസ് നടത്തുന്നതു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു ഡോക്ടർമാർ പറയുന്നു. വൃക്ക മാറ്റി വയ്ക്കുക മാത്രാണ് പോംവഴി. അമ്മ രജനിയുടെ വൃക്ക ചേരുമെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 15 ലക്ഷത്തോളം രൂപ ചെലവു
വരുമെന്നാണു അമൃത ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ശരീരത്തിനു നീരും ഇടയ്ക്കിടെയുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും മൂലം അനീറ്റയുടെ ആരോഗ്യനില ക്ഷയിച്ചുവരികയാണ്. മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അനീറ്റ, തന്നെ ജീവിതത്തിലേക്കു കൈപിടിച്ചു തിരികെ കൊണ്ടുവരാൻ നന്മനിറഞ്ഞ മനസുള്ളവർ എത്തുമെന്നു കാത്തിരിക്കുന്നു.

*പാസ്റ്റർ അനിൽകുമാർ ഫോൺ: 9961592073*

*അനീറ്റയുടെ മൂത്ത സഹോദരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ*:
ALBIN ANIL
AC/NO 0455053000002913
IFSC SIBL0000455
SOUTH INDIAN BANK, NEDUNGADAPPALLY

-ADVERTISEMENT-

-ADVERTISEMENT-

You might also like