ചെറുചിന്ത: കാല്‍വറി മുതല്‍ ഒലിവുമലവരെ ഒരു ശരീരം | സജോ കൊച്ചുപറമ്പില്‍

കാല്‍വറിയിലെ മലമുകളില്‍ ഈ ലോകത്തിന്റെ 7 അധികാരത്താല്‍ ക്രൂശീകരിക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരം ഇറച്ചി കടയില്‍ വില്പനയ്ക്കായ് തൂക്കിയിട്ട മാംസകഷണം കണക്കെ ആകാശത്തിനും ഭൂമിക്കും മധ്യേ അങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു .

ആ ശരീരം കാണുന്ന പലരും ഒറ്റ നോട്ടത്തില്‍ മുഖം പോത്തികളയത്തക്ക നിലവാരത്തില വിരൂപമാണ് ആ മനുഷ്യരൂപം .

“അവങ്കലേക്കു നോക്കിയവര്‍ രക്ഷപ്രാപിച്ചു ”

post watermark60x60

ആ ശരീരം വിരൂപമായിരുന്നു എങ്കിലും ആ ക്രൂശു മരണം ഈ ലോകത്തിലെ ജനതയ്ക്കോരു രക്ഷയായിരുന്നു .

അന്ന് ക്രിസ്തുവിന്റെ ആ ഉയര്‍ത്തപ്പെട്ട വിരൂപമായ ശരീരത്തെ അവനെ എതിര്‍ക്കുന്നവരും അവനെ അനുകൂലിക്കുന്നവരും അവനെ മരണത്തിനു വിധിച്ച അധികാരികളും അടക്കം യെരുശലേമിലെ ഒട്ടുമിക്ക ജനങ്ങളും കണ്ടിരുന്നു .

ആ ശരീരത്തെ കുറിച്ച് ഒപ്പം ക്രൂശിച്ചവരില്‍ പോലും രണ്ട് അഭിപ്രായം ഉടലെടുത്തു എന്നു കാണാം .

ക്രിസ്തുവിന്റെ ശരീരം രണ്ടാമതായി ആകാശത്തിനും ഭൂമിക്കും മധ്യേ ഉയര്‍ത്തപ്പെട്ടത് ഒലിവുമലയില്‍ തന്റെ സ്വര്‍ഗ്ഗാരോഹണ സമയത്താണ് .

കാല്‍വറിയില്‍ വിരൂപമാക്കപ്പെട്ട ആ ശരീരം ഒലിവുമലയില്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യപ്പെടുമ്പോളേക്ക് തേജസിനാല്‍ രൂപാന്തരപ്പെട്ടിരുന്നു തന്റെ ഈ ശരീരത്തെ തന്റെ ശിഷ്യന്‍മാര്‍ ഒഴികെ മറ്റാരും കണ്ടിരുന്നില്ല .

കാല്‍വറിയില്‍ താന്‍ അപമാനിതനായ് ഉയര്‍ത്തപ്പെട്ടപ്പോള്‍ തന്റെ പ്രാര്‍ത്ഥനാസ്ഥലമായ ഒലിവുമലയില്‍ താന്‍ എല്ലാ അപമാനത്തെയും മരണത്തെയും അധികാരങ്ങളെയും കര്‍തൃത്വങ്ങളെയും ജയിച്ചവനായ് ഉയര്‍ത്തപ്പെട്ടു .

ഇന്നു പലരും കാണുന്നത് അപമാനിക്കപ്പെട്ട ക്രിസ്തുവിനെ മാത്രമാണ് അല്ല ലോകം ഇന്നു വരെ കണ്ടത് അപമാനിക്കപ്പെട്ട ക്രിസ്തുവിനെ മാത്രമാണ്.

പക്ഷെ കാല്‍വറിക്ക് അപ്പുറം ഒലിവുമലയില്‍ ഒരിക്കലൂടെ ക്രിസ്തു ഉയരപ്പെട്ടിട്ടുണ്ട് .

അവന്‍ അത്ഭുതമന്ത്രി വീരനാം ദൈവം നിത്യപിതാവ് ഇമ്മാനുവേല്‍ .

പത്മോസ് ദ്വീപിലുണ്ടായ വെളിപ്പാടില്‍ യോഹന്നാന്‍7 രേഖപ്പെടുത്തിയിട്ട രൂപം രക്തം വാര്‍ന്നു കിടക്കുന്നോരു മാംസപിണ്ഡമായിരുന്നില്ല പ്രപഞ്ചസൃഷ്ടൃവിന്റെ7 അസാധാരണ തേജസ്സായിരുന്നു അത് .

“പ്രീയ വിശ്വാസ സമൂഹമേ ഈ ലോകം ഒരുക്കിയ കാല് വറിയില്‍ നീ അപമാനിതനായി തീര്‍ന്നാലും നിന്റെ പ്രാര്‍ത്ഥനാ ഭൂമികയായ ഒലിവുമലയില്‍ നീ എന്നെന്നും ജയാളി ആയിരിക്കും .”

-ADVERTISEMENT-

-ADVERTISEMENT-

You might also like