അനുസ്മരണം I നിർഭയനായ പ്രഭാഷകൻ; പാസ്റ്റർ ജോസ് കാരക്കൽ

അനുസ്മരണം: പാസ്റ്റർ പ്രസാദ് വർഗീസ്, ഇന്ത്യ ഹാർട്ട്ലാൻഡ് മിഷൻ. ഉജ്ജയിൻ, മധ്യപ്രദേശ്

ദി പെന്തെക്കോസ്ത് മിഷൻ സഭയിലെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോസ് കാരയ്ക്കലിന്റെ ആകസ്മീകമായ മരണ വിവരം വളരെ ഞെട്ടലോടെയാണ് കേട്ടത്… അദ്ദേഹത്തെ നേരിൽ കാണുകയോ പരിചയമോ ഇല്ലായിരുന്നുവെങ്കിലും പരിചയമുള്ള പല മുഖങ്ങളെക്കാൾ ആ മുഖം മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു….
അതിന്റെ കാരണം റ്റി.പി.എം സഭയിൽ പെട്ട അധികം ദൈവദാസന്മാരെ സാമൂഹിക മാധ്യമത്തിലൂടെ ഇത്രമാത്രം ഇതു വരെ കണ്ടിട്ടില്ല. കുറെയേറെ നല്ല പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ നാവിലൂടെ കേൾക്കുവാൻ ഇടയായിട്ടുണ്ട്, അതിൽ ഏറ്റവും ആകർഷകമായി തോന്നിയിട്ടുള്ളത് സംസ്കാര ശുശ്രൂഷകളിൽ അദ്ദേഹം ചെയ്ത പ്രസംഗങ്ങൾ ആണ്….
ഒത്ത ശരീരവും, ആകർഷകമായ മുഖഭാവവും, അതിനേക്കാൾ ആകർഷകമായ ശബ്ദവും, ആർക്കും മനസ്സിലാകുന്ന സാധാരണ മലയാളത്തിൽ ഉള്ള സംസാരവും കൊണ്ടു ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു…

നിത്യതയെ കുറിച്ചുള്ള അചഞ്ചലമായ ഉറപ്പും, അഗാധമായ വചന നിശ്ചയവും, നല്ല വായനയും അദ്ദേഹത്തിന്റെ സന്ദേശങ്ങളിൽ ദർശിക്കാൻ കഴിയും…..

പ്രിയ കർത്തൃദാസന്റെ വിയോഗം മുഴുവൻ വേർപെട്ട വിശ്വാസ സമൂഹത്തിനു ഒരു നഷ്ടമായി നിലനിൽക്കും, എന്നാൽ താൻ ആരിൽ വിശ്വാസം അർപ്പിച്ചോ, ആരെ സേവിച്ചോ, ആ കർത്താവ് മരിച്ചവരെ ഉയർപ്പിക്കുമ്പോൾ ഈ വിശുദ്ധനും തേജസ്സുള്ള ശരീരത്തോടുകൂടെ എഴുന്നേറ്റു വരുമെന്ന് നാം അറിയുന്നു…
വേഗം നാമും ആ ഭംഗിയുള്ള തീരത്തു ചേർന്നീടുമെന്നുള്ള പ്രത്യാശ നമുക്കുണ്ട് …
അന്ന് പ്രിയ കർത്തൃദാസനേയും അവിടെ കാണാമെന്നുള്ളതാണ് നമ്മുടെ ആശ്വാസം…

post watermark60x60

ദുഃഖത്തിൽ ആയിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും കർത്താവ് ആശ്വസിപ്പിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു…

-ADVERTISEMENT-

-ADVERTISEMENT-

You might also like