സിസ്റ്റർ ഡോ. മേഴ്സി ജോസ് എസ്. എച്ച് (75) നിര്യാതയായി

KE NEWS DESK

ബത്തേരി (വയനാട്)/ കോടഞ്ചേരി (കോഴിക്കോട്): തിരുഹൃദയ സന്യാസിനീ സമൂഹം മാനന്തവാടി നിർമ്മലാ പ്രൊവിൻസിലെ സിസ്റ്റർ ഡോ. മേഴ്സി ജോസ് എസ്. എച്ച് (75) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 7 മണി വരെ ബത്തേരി കൃപാസദൻ ചാപ്പലിലും തുടർന്ന് 09 മണി വരെ ദ്വാരകയിലെ എസ്. എച്ച് സ്റ്റഡി ഹൗസിലും പൊതു ദർശനത്തിന് വെച്ചു.

post watermark60x60

സംസ്കാര ശുശ്രൂഷ രാവിലെ 9 മണിക്ക് മാനന്തവാടി രൂപത വികാരി ജനറാൾ ബഹു. പോൾ മുണ്ടോളിക്കലച്ചന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 10:30 – ന് ദ്വാരക എസ്. എച്ച് സ്റ്റഡി ഹൗസിലെ സെമിത്തേരിയിൽ നടന്നു. കോടഞ്ചേരി, കണ്ണോത്ത് പരേതരായ കുന്നപ്പള്ളിൽ വർക്കി – ത്രേസ്യ ദമ്പതികളുടെ മകളാണ്. പതിനൊന്നുവർഷം ബത്തേരി അസംപ്‌ഷൻ ഹോസ്പിറ്റലിലും 21 വർഷം മണിമൂളി എസ് എച്ച് ഹോസ്പിറ്റലിലും ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം ബത്തേരി കൃപാസദനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങൾ: അന്നമ്മ, പരേതരായ കൊച്ചുത്രേസ്യ, തോമസ്,കുര്യാക്കോസ്, സി.അമല – സിഎംസി.
സി. ലിസ ടോം സഹോദര പുത്രിയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like