ഹോപ്പ് 2022; എബ്രായർ ലേഖനം പഠനം ശനിയാഴ്ച മുതൽ

കോട്ടയം: സ്പെഷ്യൽ ബൈബിൾ സ്റ്റഡി ‘എബ്രായർ ലേഖനം പഠനം’ ഈ ശനിയാഴ്ച മുതൽ ഇന്ത്യൻ സമയം രാവിലെ 6.15 മുതൽ 8 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
കഴിഞ്ഞ ഒരു വർഷത്തിൽ പരമായി തുടർമാനായി നടന്ന പത്രോസിന്റെയും യാക്കോബിന്റെയും ലേഖനം പഠനത്തിന് ശേഷമാണ് ഈ ശനിയാഴ്ച മുതൽ എബ്രായർ ലേഖനം പഠനം ആരംഭിക്കുന്നത്. 300ൽ പരം സൂം മാധ്യമത്തിലൂടെ 500ൽ അധികം ദൈവദാസന്മാരും സഹോദരീ സഹോദരന്മാരും പങ്കെടുക്കുന്ന വേദപഠനത്തിന്റെ അനുഗ്രഹത്തിനായി എല്ലാ ചൊവ്വാഴ്ചയും ഇന്ത്യൻ സമയ വൈകിട്ട് 9 മുതൽ പ്രത്യേക പ്രാർത്ഥന നടത്തപ്പെടുന്നു. എല്ലാ വ്യാഴാഴ്ച്ചയും ദൈവദാസന്മാർക്കായി ഒരു മണിക്കൂർ സന്ദേശവും അനുഭവങ്ങളും വളരെ പ്രചോദനമേകുന്നതായി പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.

post watermark60x60

Zoom ID: 894 2449 4433
Passcode: 2021

-ADVERTISEMENT-

-ADVERTISEMENT-

You might also like