കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്: ബൈബിൾ ക്വിസ്

കുറിച്ചി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭ വൈ.പി.സി.എ സണ്ടേസ്കൂൾ സംയുക്തമായി ക്രമീകരിക്കുന്ന ബൈബിൾ ക്വിസ് സെപ്റ്റംബർ 11 ഞായർ വൈകുന്നേരം 3 മുതൽ 4 വരെ കുറിച്ചി പുത്തൻ പള്ളിയ്ക്ക് സമീപമുള്ള എബനേസ്സർ സഭാ ഹാളിൽ വെച്ച് നടക്കും. പുറപ്പാടു്, യിരെമ്യാവ്, യോഹന്നാൻ്റെ സുവിശേഷം തുടങ്ങിയ പുസ്തകങ്ങളാണ് പാഠഭാഗങ്ങൾ. പാസ്റ്ററുന്മാർ ഒഴികെ മറ്റെല്ലാവർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും 1000 രൂപ വീതം 5 പേർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ ആയിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like