പരസ്യയോഗവും ശാലേം ഫെസ്റ്റ് ഏകദിന കൺവൻഷനും ജൂലൈ 6 ന്

സ്വരാജ് : പത്തനാപുരം സെന്റർ പിവൈപിഎയുടെയും ഐപിസി എബനേസർ, സ്വരാജ് സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരസ്യയോഗങ്ങളും, ശാലേം ഫെസ്റ്റ് ഏകദിന കൺവൻഷനും നടത്തപ്പെടുന്നു. ജൂലൈ 6 ന് രാവിലെ 9 മണിമുതൽ പരസ്യയോഗങ്ങൾ നടക്കും. അതിനോടൊപ്പം തന്നെ ശാലേം ഫെസ്റ്റ് കൺവൻഷൻ വൈകിട്ട് 6 മണിമുതൽ 9 മണിവരെ സ്വരാജ് ഐപിസി എബനേസർ ചർച്ചിൽ നടത്തപ്പെടും.

പാസ്റ്റർ കെ. വി വർക്കി(ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യും. ഇവാ. ഷിബിൻ ജി. ശാമുവേൽ
പാസ്റ്റർ ദിലീപ് പിടവൂർ എന്നിവർ ദൈവവചനം സംസാരിക്കും. സ്റ്റാൻലി വയല & ടീം സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.പരസ്യയോഗങ്ങൾരാവിലെ 9 ക്ക് കട്ടപ്പനയിൽ നിന്ന് ആരംഭിച്ച്,
സ്വരാജിൽ സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like