ഐ പി സി നോർത്തേൺ റീജിയൺ സുവിശേഷകൻ പാസ്റ്റർ പി ജെ തോമസ് (81) അക്കരെ നാട്ടിൽ

KE News Desk Delhi

നാഗ്പൂർ :ഐ പി സി നോർത്തേൺ റീജിയൺ സുവിശേഷകൻ ആയിരുന്ന പാസ്റ്റർ പി ജെ തോമസ് (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

post watermark60x60

സെക്യുലർ ജോലിയോട് കൂടി സുവിശേഷ വേല ചെയ്യവേ 1994 മുതൽ പൂർണ്ണ സമയ പ്രവർത്തകനായി നാഗപ്പൂരിലെ സജീവ മിഷണറി പ്രവർത്തകനായിരുന്നൂ. ഇന്ത്യൻ എയർഫോഴ്സ് വാറൻ്റ് ഓഫീസർ ആയിരിക്കെ വടക്കേ ഇന്ത്യയിലുള്ള പല സഭകൾക്കും പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്തു . തിരുവല്ല വളഞ്ഞവട്ടം പൊന്മെലിൽ കുടുംബാംഗം ആണ് .
ഭാര്യ : അന്നമ്മ തോമസ്
മക്കൾ: ആനി സജി (നാഗപ്പൂർ),പാസ്റ്റർ ജോൺസൺ പി തോമസ് (എബെനെസർ പെന്തക്കോസ്തൽ ഫെലോഷിപ് -ദോഹ)
ഇവാ. ബെഞ്ചമിൻ പി തോമസ്
മരുമക്കൾ : ഇവാ. സജി മാത്യു , എൽമ ജോൺസൺ(ദോഹ ),ഗോഡ്സി ബെഞ്ചമിൻ.

സംസ്‍കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് ഐപിസി നോർത്തേൺ റീജിയൺ നഗ്പുർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

-ADVERTISEMENT-

You might also like