ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ: ഇന്ത്യക്കായി പ്രാർത്ഥനാ സമ്മേളനം

പായിപ്പാട്: ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കായി പ്രാർത്ഥനാസമ്മേളനം നടത്തുന്നു. ജൂൺ 25 ശനിയാഴ്ച വൈകുന്നരം മൂന്ന് മണി മുതൽ അഞ്ചു മണിവരെ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന് ഡയറക്ടർ ഡോ. അലക്സാണ്ടർ ഫിലിപ്പ് അറിയിച്ചു.
ഇന്ത്യയിൽ നിലവിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രത്യേക രാഷ്ട്രീയ – സാമൂഹിക സാഹചര്യത്തിൽ രാജ്യത്തിൻ്റെ സമാധാനവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനും, മാതൃരാജ്യത്തിൻ്റെ പുരോഗമനത്തിനും വേണ്ടി ദൈവമക്കൾ പ്രാർഥനയിൽ ഇടിവിൽ നിൽക്കേണ്ട അവശ്യബോധം ഉൾക്കൊണ്ടാണ് വിവിധ പ്രസ്ഥാനങ്ങളുമായി കൈ കോർത്ത് ഇങ്ങനെയൊരു പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് വിശ്വാസികളും പാസ്റ്റർമാരും ഈ പ്രാർത്ഥന സംഗമത്തിൽ ഭാഗമാകും.

post watermark60x60

മീറ്റിംഗ് ഐ.ഡി: 943 123 0298
പാസ്സ്‌വേർഡ്: 381 829

-ADVERTISEMENT-

You might also like