പാസ്റ്റർ എ പി ശാമുവേൽ (93) അക്കരെ നാട്ടിൽ

പെരുമ്പാവൂർ: ഐപിസി പെരുമ്പാവൂർ സെന്റർ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എ പി ശാമുവേൽ (93) ജൂൺ 18 ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ അറുപതിൽ പരം വർഷങ്ങളായി ഐപിസി പെരുമ്പാവൂർ സെന്ററിൽ ശുശ്രൂഷിച്ച സീനിയർ പാസ്റ്റര്‍ ആണ് പരേതൻ.
ഭാര്യ: അന്നമ്മ ശാമുവേൽ. മക്കൾ: എം എസ് എബ്രഹാം, ഗ്ലോറിമോള്, സാം ശാമുവേൽ. മരുമക്കൾ: മോളി, തോംസൺ, ഷിനു. കൊച്ചുമക്കൾ : ഫെയ്‌ത്, ഇവാഞ്ചലിൻ, ജസ്റ്റിൻ, ടോബിൻ, ടിസ, എലിൻ, എതാൻ.

post watermark60x60

-ADVERTISEMENT-

You might also like