സ്ക്രോൾ മാഗസിന് പുതിയ എഡിറ്റോറിയൽ ബോർഡ്: വ്യത്യസ്തമായ വായനാനുഭവമൊരുക്കി പുതിയ ലക്കം ഇന്ന് പുറത്തിറങ്ങുന്നു

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ പ്രസിദ്ധികരിക്കുന്ന സ്ക്രോൾ മാഗസിൻ പുതിയ ലക്കം ഇന്ന് നടക്കുന്ന എഫഥാ 2022 മീറ്റിംഗിൽ പുറത്തിറങ്ങുന്നു. പതിവിനു വിപരീതമായി ഈ ലക്കം മുതൽ ഓരോ ലക്കത്തിലും ഓരോ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും സ്ക്രോൾ പുറത്തിറങ്ങുന്നത്. ദൗത്യബോധമുള്ള സുവിശേഷകർ കുറഞ്ഞു വരുന്ന ഈ കാലയളവിൽ സുവിശേഷവത്കരണം – ഓരോ വിശ്വാസിയുടെയും
ദൗത്യം എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് ഈ ലക്കം തയാറാക്കിയിരിക്കുന്നത്. കർത്താവിൽ പ്രശസ്തരും അനുഭവസമ്പന്നരുമായ എഴുത്തുകാർ തയ്യാറാക്കിയ ഈടുറ്റ ലേഖനങ്ങൾ, കവിതകൾ, അനുഭവക്കുറുപ്പുകൾ എല്ലാം തന്നെ സുവിശേഷത്തിന്‍റെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാനുള്ള ആഹ്വാനമാണ് വായനക്കാർക്കായി നല്‍കുന്നത്.
സുവിശേഷീകരണം എന്ന
ഈ മഹാദൗത്യത്തെ ഏറ്റെടുക്കാൻ ഇത് പര്യാപ്തമാകട്ടെ.ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തോടൊപ്പം സ്ക്രോൾ പുതിയ ലക്കം എല്ലാ വായനക്കാരിലേക്കും എത്തിക്കാനുള്ള ക്രമീകരണങ്ങൾ പുതിയ എഡിറ്റോറിയൽ ബോർഡ് ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.