അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ പ്രവർത്തന ഉത്ഘാടനം ജൂൺ 19 ന്

അടൂർ: പി വൈ പി എ അടൂർ വെസ്റ്റ് സെന്ററിന്റെ 2022-25 വർഷത്തെ പ്രവർത്തന ഉത്ഘാടനം 2022 ജൂൺ 19 ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ഐപിസി ശാലേം ശൂരനാട് സഭയിൽ വെച്ചു നടക്കും. ഇവ. ജോർജ് തോമസ് അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് പ്രവർത്തന ഉത്ഘാടനം നടത്തുകയും പാസ്റ്റർ കെ ജെ തോമസ് കുമളി മുഖ്യ സന്ദേശംനൽകയും ചെയ്യും. സംഗീതശുശ്രൂഷക്ക് ഇവാ. ഫ്‌ളവി ഐസക് നേതൃത്വം നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായ സെന്ററിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയുന്നു. മീറ്റിംഗിന് പ്രസിഡന്റ്‌ ഇവ: ജിബിൻ ഫിലിപ്പ്, സെക്രട്ടറി ലിജോ സാമുവൽ, ട്രഷറർ ഫിന്നി വർഗീസും സെന്റർ പി. വൈ. പി. എ കമ്മറ്റിയും നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ വിപിൻ ഫിലിപ്പ് അറിയിച്ചു.

-ADVERTISEMENT-

You might also like