റവ. ടി കെ ജോസഫിന് ഡോക്ടറേറ്റ്

രാജ്കോട്ട്/ ഗുജറാത്ത്: ഫെല്ലോഷിപ്പ് പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ ഇന്ത്യയിലെ മുതിർന്ന ശുശ്രൂഷകനായ റവ. ടി.കെ. ജോസഫിന് ഡേസ്‌പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റി – യു എസ് എ ഡോക്‌ടർ ഓഫ് ഡിവിനിറ്റി ഓണററി ബിരുദം നൽകി ആദരിച്ചു. 2022 ജൂൺ 10-ന് ജബൽപൂരിലെ പെന്തക്കോസ്‌തൽ ചർച്ചിൽ നടന്ന ബിരുദദാന ചടങ്ങിൽ ഡോക്ടറേറ്റ് ഏറ്റുവാങ്ങി.

post watermark60x60

രാജ്കോട്ട് ഫെല്ലോഷിപ്പ് പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും ഗുജറാത്തിൽ വിവിധയിടങ്ങളിൽ സഭാസ്ഥാപനത്തിന് നേതൃത്വം നൽകിയ റവ. ടി. കെ. ജോസഫ് ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിൻ്റെ സീനിയർ എക്സ് ഒഫിഷ്യൽ ആണ്. റവ. ടി. കെ. ജോസഫിന് ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like