ദിശ 2022: യുവജന ശിഷ്യത്വ- നേതൃത്വ പരിശീലനം

KE NEWS Desk | Delhi

ജയ്പ്പൂർ: ഗ്ളോബൽ സ്പാർക്ക് അലയൻസിൻ്റെയും ജയ്പ്പൂർ ബെഥേൽ ഫെലോഷിപ്പ് ചർച്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദിശാ 2022 ശിഷ്യത്വ- നേതൃത്വ പരിശീലനം ജയ്പ്പൂർ ബെഥേൽ ഫെലോഷിപ്പ് ചർച്ചിൽ ജൂൺ 14ന് ആരംഭിച്ചു. ബെഥേൽ ഫെലോഷിപ്പ് സഭയുടെ പ്രസിഡൻറും സീനിയർ പാസ്റ്ററുമായ റവ. വൈ. യോഹന്നാൻ പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. രാജസ്ഥാൻ, പഞ്ചാബ്, യു.പി എന്നീ സംസ്ഥാനങ്ങളിലെ നൂറോളം യുവജനങ്ങൾക്കു വേണ്ടി രണ്ടാഴ്ച നടത്തപ്പെടുന്ന ക്യാമ്പിന് ഗ്ളോബൽ സ്പാർക്ക് അലയൻസ് ഡയറക്ടർ സുജിത്ത് എം സുനിൽ, ബെഥേൽ പാസ്റ്റേറുമാരായ രാജ് കുമാർ, അനു സാമുവേൽ എന്നിവർ നേതൃത്വം നൽകുന്നു. ജൂൺ 28 ന് ക്യാമ്പ് സമാപിക്കും.

ഡോ. പോൾ മാത്യൂസ്, ഡോ. ജയിംസ് ചാക്കോ, ഡോ. സണ്ണി പ്രസാദ്, ഡോ. ബെയിൽസി ഐസക്, സിബി മാത്യൂസ്, ജോബി കെ സി & ഷിബു കെ ജോൺ (എക്സൽ മിനിസ്ട്രീസ്), ബിജോയ് ജെയ്സൺ, നിതീഷ് സിംഗ് എന്നിവരെ കൂടാതെ ജയ്പ്പൂർ പ്രാദേശിക ലീഡേഴ്സും ക്ളാസ്സുകൾക്ക് നേതൃത്വം നൽകുന്നു. ഗ്ളോബൽ സ്പാർക്കും എക്സൽ മിനിസ്ട്രീസും ചേർന്നുള്ള ശുശ്രൂഷപങ്കാളിത്വത്തിൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി നിരവധി യുവജന ക്യാമ്പുകൾ ഈ വർഷം നടക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.