യു പി എഫ് പഠനോപകരണ വിതരണം

കുന്നംകുളം : കുന്നംകുളത്ത
പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പി (യു പി എഫി) ന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വിതരണോദ്ഘാടനം എ.സി മൊയ്തീൻ എം എൽ എ നിർവ്വഹിച്ചു. എ.ജി ചർച്ചിൽ നടന്ന ചടങ്ങിൽ യു.പി.എഫ് ചെയർമാൻ പാസ്റ്റർ പി.വി ജോൺസൺ അദ്ധ്വക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ബിജു സി ബേബി, ഡോ സാജൻ സി. ജേക്കബ്, പാസ്റ്റർ സി.സി. ബാബു, പാസ്റ്റർ ഇ.ജി ജോസ്  എന്നിവർ സംസാരിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സുനിൽ വിൽസൺ സ്വാഗതവും പാസ്റ്റർ ജോണി പി.ജെ നന്ദിയും പറഞ്ഞു. 90 കുട്ടികൾക്ക് ബാഗ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, നോട്ട് പുസ്തകങ്ങൾ, പേന , പെൻസിൽ, കവറിംങ്ങ് ഷീറ്റ്, റബർ മുതലായവ കിറ്റിൽ അടങ്ങിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like