ക്യാൻസർ രോഗികൾക്ക് സാന്ത്വനമായി മഹാനഗരത്തിൽ വീണ്ടും കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി “ഫീഡ് ദ ഹംഗറി” എന്ന പ്രവർത്തനം കഴിഞ്ഞ രണ്ടൂ ശനിയാഴ്ചകളിലും നടത്തി. പരേൽ ടാറ്റാ മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു അറുന്നൂറിലധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. അതി കഠിനമായ ചൂടിലും, മഴയത്തും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വഴിയോരങ്ങളിൽ പ്രതീക്ഷയോടെ കാത്തു കഴിയുന്നവരുടെ ഇടയിൽ ഭക്ഷണമായി ചെല്ലുമ്പോൾ അവർക്ക് ലഭിക്കുന്ന ആശ്വാസം നമ്മുടെ വാക്കുകൾക്കും അതീതമാണ്. അവരെ കാണുമ്പോൾ വിശപ്പിന്റെ വില തിരിച്ചറിയുന്നു. വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നതാണ്. പാസ്റ്ററന്മാര ജിക്സൺ ജെയിംസ്,ഷിബു മാത്യു, റെജി തോമസ്സ്,സഹോദരന്മാര ജയിംസ് ഫിലിപ്പ്,ഷോബി എബ്രഹാം ഇവരെ കൂടാതെ മറ്റ് സഹോദരങ്ങളും പങ്കെടുത്തു. ഫീഡ് ദ ഹംഗറി” എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.