പാസ്റ്റർ എബ്രഹാം ചാൾസ് അക്കരെ നാട്ടിൽ

ചെന്നൈ : പോട്ടേഴ്‌സ് പാലസ് മിനിസ്ട്രി സ്ഥാപകനും, ഡയറക്ടറുമായ തമിഴ്നാട്ടിൽ നിന്നുള്ള ലോക പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെന്നൈയിൽ ഭവനത്തിൽ വച്ച് ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

post watermark60x60

2008 ഒക്ടോബറിൽ സ്ഥാപിതമായ പോട്ടേഴ്‌സ് പാലസ് മിനിസ്ട്രിയുടെ ഭാഗമായി പാസ്റ്റർ എബ്രഹാം ചാൾസ് ഇതിനോടകം 51 ൽ അധികം രാജ്യങ്ങൾ സഞ്ചരിച്ച് മിറക്കിൾ ക്രൂസേഡുകൾ നടത്തിയിട്ടുണ്ട്. ചില വർഷങ്ങൾക്ക് മുൻപ് തിരുവല്ലയിലെ ഒരു ക്രൂസേഡിൽ ഇദ്ദേഹം ശുശ്രൂഷിച്ചിട്ടുണ്ട്. ലണ്ടൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹം സഭകൾ സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ളണ്ടിലായിരുന്നു ഇദ്ദേഹം കുടുംബമായി അധികവും താമസിച്ചിരുന്നത്.

ഭാര്യ : ജസിന്ത് എബ്രഹാം. മക്കൾ : റീസ് എബ്രഹാം, റിയ എബ്രഹാം. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like