ക്രൈസ്‌തവ എഴുത്തുപുരയുടെ മാധ്യമ ശില്പശാല ഇന്നും നാളെയും രാത്രി 8ന്

തിരുവല്ല: ക്രൈസ്‌തവ എഴുത്തുപുര ദിനപത്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ മാധ്യമ ശില്പശാല ഇന്നും നാളെയും രാത്രി ഇന്ത്യൻ സമയം 8 മുതൽ 9.30 വരെ നടക്കും. 24 ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാനും മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജെയ്സൺ പാറക്കാട്ട് എന്നിവർ ആണ് ക്ലാസുകൾ നയിക്കുന്നത്. ലേഖനങ്ങൾ എഴുതുവാനും വാർത്തകൾ, ഫീച്ചറുകൾ, റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ തയ്യാറാക്കുവാനും താൽപര്യമുള്ളവർക്ക് ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്താം. ക്ലാസ്സുകളുടെ അവസാന സമയം സംശയനിവാരണത്തിന് അവസരമുണ്ടയിരിക്കും. രണ്ടു ദിവസത്തെയും ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. സൂം പ്ലാറ്റ്ഫോമിലുടെയാണ് ക്ലാസുകൾ നടക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് പഠന കളരിയിൽ പങ്കെടുക്കേണ്ടത്. രജിസ്ട്രേഷൻ ലിങ്ക് ചുവടെ ചേർക്കുന്നു. https://forms.gle/pu8WdJL7HMu7gEDA7

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.