ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് തിരുവല്ല സോൺ ശുശ്രൂഷക സമ്മേളനം നടന്നു

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് തിരുവല്ല സോണിന്റെ ശുശ്രൂഷക സമ്മേളനം കുമ്പനാട് സഭയിൽ വെച്ച് നടന്നു. തിരുവല്ല സോണിൽ ഉൾപ്പെടുന്ന തിരുവല്ല, തിരുവല്ല സൗത്ത്, മാവേലിക്കര, മാവേലിക്കര ഈസ്റ്റ്‌, കറ്റാനം, പന്തളം, മല്ലപ്പള്ളി, കുമ്പനാട്, ചെങ്ങന്നൂർ, ഇരവിപേരൂർ എന്നീ സെന്ററുകളിലെ കർത്തൃശുശ്രൂഷകന്മാർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ സി സി തോമസ് മുഖ്യ സന്ദേശം അറിയിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു, സ്റ്റേറ്റ് കൌൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് കൌൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യു സ്വാഗത പ്രസംഗം നടത്തി. കൌൺസിൽ അംഗങ്ങൾ പാസ്റ്റർമാരായ സൺ‌ഡേ സ്കൂൾ പ്രസിഡന്റ്‌ പാസ്റ്റർ ജെ ജോസഫ്, ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ്, ക്രെഡെൻഷ്യൽ ഡയറക്ടർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്‌ക്കൽ,പ്രയർ ബോർഡ്‌ ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ, വൈപിഇ പ്രസിഡന്റ്‌ പാസ്റ്റർ പി എ ജെറാൾഡ്, വൈപിഇ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ബേബി, പാസ്റ്റർ എ റ്റി ജോസഫ്, പി ജി മാത്യൂസ്, ബിലീവേഴ്‌സ് ബോർഡ്‌ വൈസ് പ്രസിഡന്റ്‌ ബ്രദർ സി പി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading