പാരസെറ്റാമോൾ ഉൾപ്പെടെ 16 ഇനം മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി വേണ്ട

ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പെടെ 16 മരുന്നുകൾ ഇനി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും (ഓവർ ദി കൗണ്ടർ) വാങ്ങാം. നിലവിലെ നിയമം അനുസരിച്ച് ഈ മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ നിർദേശം നിർബന്ധമായിരുന്നു. പുതിയ നിർദേശവുമായി 1945ലെ ഡ്രഗ്സ് റെഗുലേഷൻ നിയമ ഭേദഗതിയുടെ കരട് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു.
നിയമം പ്രാബല്യത്തിൽ വന്നാൽ പരമാവധി അഞ്ചു ദിവസത്തേക്കുള്ള മരുന്നു മാത്രമേ ഇത്തരത്തിൽ വിൽക്കാനും വാങ്ങാനും കഴിയൂ. അതിനു ശേഷവും രോഗലക്ഷണങ്ങൾ തുടർന്നാൽ രോഗി ഡോക്ടറെ സമീപിക്കണമെന്നും കരടു നിയമത്തിൽ നിർദേശിക്കുന്നു.
Download Our Android App | iOS App
പാരസെറ്റാമോൾ ഉൾപ്പെടെ പല മരുന്നുകളും ആന്റിബയോട്ടിക് വിഭാഗത്തിൽപ്പെട്ട മരുന്നുകളും നിലവിൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഡോക്ടറുടെ നിർദേശം ഇല്ലാതെ ആളുകൾ വാങ്ങുന്നുണ്ട്.
നിയമഭദഗതിക്കുള്ള കരടിൽ ഉൾപ്പെടുത്തിയ മരുന്നുകൾ
* പൊവൈഡോണ് സൊലൂഷൻ കോംപോസിഷൻ
* ക്ലോറോഹെക്സിഡൈൻ മൗത്ത് വാഷ്
* ക്ലോട്രിമേസോൾ ക്രീം കോംപോസിഷൻ
* ക്രോട്രിമേസോൾ ഡസ്റ്റിംഗ് പൗഡർ കോംപോസിഷൻ
* ഡെക്സോമെത്രോർഫൻ ഹൈഡ്രോബ്രോമൈഡ് ലോസെൻജസ്
* ഡൈക്ലോഫിനാക് ഓയിന്റ്മെന്റ്
* ഡൈഫൻഹൈഡ്രാമൈൻ ക്യാപ്സ്യൂൾ 25 എംജി
* പാരസെറ്റാമോൾ 500 എംജി
* സോഡിയം ക്ലോറൈഡ് നേസൽ സ്പ്രേ
* ഓക്സിമെറ്റാസോളിൻ നേസൽ സൊലൂഷൻ
* കീറ്റോകോണസോൾ ഷാംപൂ
* ബെൻസോൽ പെറോക്സൈഡ്
* കലാമിൻ ലോഷൻ
* ലാക്ടോലോസ് സൊലൂഷൻ 10 എംജി
* ബിസാകോഡി ടാബ് 5 എംജി
* സൈലോമെറ്റോസോളിൻ ഹൈഡ്രോക്ലോറിൻ