വചന പ്രഭാതം എന്ന പവർവിഷൻ ടി വിയിലെ ശുശ്രൂഷ ആയിരം എപ്പിസോഡുകൾ പിന്നിട്ടു

 

post watermark60x60

തിരുവല്ല: എല്ലാ ദിവസവും രാവിലെ വചന പ്രഭാതം എന്ന പവർവിഷൻ ടി വി യിലെ ശുശ്രൂഷ ആയിരം എപ്പിസോഡുകൾ പിന്നിട്ടു. ഈ ദൈവ വചന സന്ദേശം കേട്ട് ഓരോ ദിവസവും സന്തോഷകരമായ അനുഭവത്തിൽ ജീവിക്കുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. ഈ സന്ദേശം വാട്ട്സ്ആപ്പിൽ ലഭിക്കുന്നതിന് നിരവധി പേർ കാത്തിരിക്കുന്നു. ദൈവ വചനം ലളിതമായ രീതിയിൽ പറഞ്ഞ് പ്രേക്ഷകരെ ദൈവത്തോട് അടുപ്പിക്കുന്ന 6 മിനിറ്റ് മാത്രം ഉള്ള ഈ ശുശ്രൂഷ 1000 ദിവസങ്ങൾ പിന്നിട്ടുവാൻ ദൈവം സഹായിച്ചു. ഈ ശുശ്രൂഷയ്ക്ക് വേണ്ടി ദൈവം നിയോഗിച്ച പാസ്റ്റർ ബാബു ചെറിയനെ പവർവിഷൻ ടി വി ക്ക് വേണ്ടി ചെയർമാൻ റവ. ഡോ. കെ സി ജോൺ ആദരിച്ചു.

-ADVERTISEMENT-

You might also like