പാസ്റ്റർ യോഹന്നാൻ ചാക്കോ (78) അക്കരെ നാട്ടിൽ

കൊട്ടാരക്കര: പീസ് കോട്ടേജിൽ പാസ്റ്റർ യോഹന്നാൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തന്റെ ഓദ്യോഗിക ജോലിയോട് അനുബന്ധിച്ചു ബോംബെ, സൗദി അറേബ്യ, മസ്കറ്റ് എന്നീയിടങ്ങളിൽ ആയിരിക്കുകയും അവിടെയൊക്കെ സഭകൾ സ്ഥാപിക്കുവാനും സുവിശേഷ വയലിൽ അധ്വാനിക്കുവാനും തന്നാൽ ആവോളം സാധിച്ചിട്ടുണ്ട്. ആദ്യകാല ഐ.പി.സി-യുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ദൈവദാസനാണ്, കൂടാതെ കൊട്ടാരക്കര മേഖല കൺവെൻഷൻ സെക്രട്ടറി ആയിട്ടും ദീർഘ വർഷങ്ങൾ സുസ്ത്യർഹമായ സേവനം അനുഷ്ഠിച്ചു. കൊട്ടാരക്കര സെന്റർ സെക്രട്ടറിയായും അതോടൊപ്പം ബൈബിൾ കോളേജ് അധ്യാപകനായും ക്രൈസ്തവ എഴുത്തുകാരനും അനുഗ്രഹീത പ്രാസംഗികനായും കർത്താവിന്റെ ശുശ്രുഷയിൽ ആയിരുന്നു.

ശവസംസ്കാര ശുശ്രുഷ ശനിയാഴ്ച(11.06.2022) രാവിലെ 8 മണി മുതൽ കേരള തിയോളജിക്കൽ സെമിനാരിയിൽ(കൊട്ടാരക്കര) ഐ.പി.സി ഹെബ്രോൻ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ നടത്തും. മക്കൾ: വെസ്ലി ചാക്കോ(അബുദാബി), ജെസ്സി മാത്യു (ഹൂസ്റ്റൺ-യു.എസ്.എ), ഷെർളി ഫ്രെഡി(കൊച്ചി), മരുമക്കൾ: റീന വെസ്ലി, എബി മാത്യു, ഫ്രെഡി തോമസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading