സംഗീതജ്ഞൻ പാസ്റ്റർ പി എം ഭക്തവത്സലന് ഒമാൻ ക്രൈസ്തവ എഴുത്തുപുരയുടെ ആദരവ്

മസ്കറ്റ് : ഗായകനും ഗാനരചയിതാവുമായ പാസ്റ്റർ പി എം ഭക്തവത്സലന് ഒമാൻ ക്രൈസ്തവ എഴുത്തുപുര കുടുംബാംഗങ്ങൾ ആദരവ് നൽകി. 53 വർഷങ്ങൾ നീണ്ട സംഗീത ജീവിതത്തിനാണ് ഒമാൻ ചാപ്റ്റർ ആദരവ് സംഘടിപ്പിച്ചത്. മെയ് 23 തിങ്കളാഴ്ച നടന്ന റിവൈവൽ ഫെസ്റ്റിൽ പാസ്റ്റർ ഭക്തവത്സലന്റെ സംഗീത ജീവിതം വ്യക്തമാക്കുന്ന ചരിത്രം അവതരിപ്പിച്ചു. യുവ പ്രഭാഷകനും കൗൺസിലറുമായ പാസ്റ്റർ നിറ്റ്സൺ കുര്യൻ ക്രൈസ്തവ എഴുത്തുപുരയുടെ ഉപഹാരം കൈമാറി.

post watermark60x60

കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ, ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു, ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം, ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഇവാ. നിംസൺ കുര്യൻ വർഗീസ് തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ യോഗത്തിൽ പങ്കെടുത്തു. ഹാർട്ട് ബീറ്റ്സ് എന്ന പ്രസിദ്ധമായ സംഗീത ഗ്രൂപ്പിലൂടെ ലോക യാത്രകൾ നടത്തിയിട്ടുള്ള അദ്ദേഹം രചനയും സംവിധാനവുമടക്കം മുന്നൂറിലേറെ ഗാനങ്ങൾക്ക് പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പൂർണ്ണ സുവിശേഷ ദൈവസഭയുടെ ശുശ്രൂഷകനായി പ്രവർത്തിച്ചുവരുന്ന പാസ്റ്റർ ഭക്തൻ ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ പ്രസിഡന്റ് കൂടിയാണ്.

-ADVERTISEMENT-

You might also like