അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ: വാർഷിക മീറ്റിംഗും സുവിശേഷ മഹായോഗവും മെയ് 29 ന്

KE News Desk l Adoor, Kerala

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ പി. വൈ. പി. എ വാർഷിക മീറ്റിംഗും സുവിശേഷ മഹായോഗവും മെയ് 29 ഞായറാഴ്ച വൈകിട്ട് 5:30 ന് ഐ.പി.സി ഹെബ്രോൻ കടമ്പനാട് സഭാ ഓഡിറ്റേറിയത്തിൽ നടക്കും. സെന്റർ പി. വൈ. പി. എ പ്രസിഡന്റ്‌ ഇവ. ജോർജ് തോമസ് അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് മീറ്റിങ്ങ് അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും
സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും.

post watermark60x60

സംഗീത ശുശ്രൂഷക്കു യേശുദാസ് ജോർജ്ജ് , സിസ്റ്റർ ലിജി, ജോൺസൻ ഡേവിഡ്, സന്തോഷ് ജോയി, ലിയോൺ യേശുദാസ് , ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഹോളിഹാർപ്പ് നേതൃത്വം നൽകും.

പ്രസ്തുത മീറ്റിംഗിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജോമോൻ ജോയിയെയും അതോടൊപ്പം പരസ്യശുശ്രൂഷയിലൂടെ സെന്റർ പി.വൈ.പി.എ ക്ക് അഭിമാനമായ ഇവ.ഷൈൻ പി.ക എന്നിവരെ ആദരിക്കുകയും, താലന്ത് പരിശോധന വിജയികൾക്ക് സമ്മാനദാനവും നൽകും. മീറ്റിംഗിന് സെന്റർ പി.വൈ.പി.എ സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറർ ഫിന്നി കടമ്പനാടടും സെന്റർ കമ്മറ്റിയും നേതൃത്വം നൽകും

-ADVERTISEMENT-

You might also like