പാമ്പാടി സെന്റർ വൈ പി ഇ സംഗീത സന്ധ്യ മെയ്‌ 29ന്

മണർകാട്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ പാമ്പാടി സെന്റർ വൈ പി ഇയുടെ ആഭിമുഖ്യത്തിൽ മെയ്‌ 29 ഞായർ വൈകുന്നേരം 5:30 മുതൽ 8 വരെ മണർകാട് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ വെച്ച് സംഗീത സന്ധ്യ നടക്കും. പാമ്പാടി സെന്റർ പാസ്റ്റർ ജേക്കബ് തോമസ് ഉത്ഘാടനം ചെയ്യും. സെന്ററിലെ വിവിധ സഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവതി യുവാക്കൾ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജെയ്സൺ ജെയിംസ്, ഡോ ഡെന്നിസ് ജോൺ എന്നിവർ ദൈവവചനത്തിൽ നിന്ന് സംസാരിക്കും. ജാമിൻ കെ ആൻഡ്രൂസ്, സോണി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ വൈ.പി.ഇ സെന്റർ കമ്മിറ്റി ക്രമീകരണങ്ങൾ നടത്തി വരുന്നു.

-ADVERTISEMENT-

You might also like